Kerala News

ആരോഗ്യകരമായ ശരണയാത്ര: ശബരിമല ദർശനത്തിന് മുന്നോടിയായി നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ശബരിമല ദർശനത്തിനുള്ള സംഘാടനങ്ങൾ മെച്ചപ്പെടുത്തി, തീർത്ഥാടകർക്കായി ആരോഗ്യ വകുപ്പ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഷയം വിശദീകരിച്ചു. എല്ലാ പ്രധാന പാതകളിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയും, 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെന്റർ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല തീർത്ഥാടന വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ· നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ് · സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത് · Read More…

Kerala News

ശബരിമല തീർഥാടനത്തിനായി കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി സജ്ജം

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന സീസണിനായി കേരള വാട്ടർ അതോറിറ്റി (KWA) തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ, തീർഥാടകർക്കായി 68 ലക്ഷം ലിറ്റർ വെള്ളം എട്ട് സംഭരണികളിലായി സംഗ്രഹിച്ചിട്ടുണ്ട്. കൂടാതെ, പമ്പയിലും സന്നിധാനത്തും നൂറുകണക്കിന് താൽക്കാലിക ടാപ്പുകൾ വഴി കുടിവെള്ളം വിതരണം നടത്തും. വിവിധ ഭാഗങ്ങളിലായി 35000 ലിറ്റർ ജലം ഓരോ മണിക്കൂറിലും ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായി റിവേഴ്സ് ഓസ്‌മോസിസ് (RO) പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നു. ഇതിനു പുറമെ, ദൂര പ്രദേശങ്ങളിലും Read More…

Kerala News

ശബരിമല തീർത്ഥാടനത്തിന് ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ നിരോധിച്ചു; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടനത്തിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും പ്രവർത്തിപ്പിക്കരുതെന്ന് ഹൈക്കോടതി. തീർത്ഥാടകരെ നിര്ത്തിക്കൊണ്ട് പോകാനും പാടില്ല. ഈ നിയമം ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണനും അടങ്ങുന്ന ദേവസ്വം ബെഞ്ച് അറിയിച്ചു. ശബരിമല തീർത്ഥാടനത്തിന് 1,000 ബസുകൾ കെഎസ്ആർടിസി അയയ്ക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു കർശനമായി പാലിക്കേണ്ടതാണെന്നും, ഗതാഗത കമ്മിഷണർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. എല്ലാ ഒരുക്കങ്ങളും പൂർണ്ണമായതായി, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ Read More…

Kerala News

മണ്ഡലകാല തീർഥാടനം നാളെ മുതൽ; ശബരിമല ഒരുങ്ങി

ശബരിമല: ശബരിമല ക്ഷേത്രനട നാളെ ഭക്തർക്കായി തുറക്കുന്നു. നാളെ ഭക്തർക്കുള്ള ദർശനവും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേ ഉണ്ടാകൂ; പൂജകൾ നടക്കില്ല. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠർ രാജീവരും കണ്ഠർ ബ്രഹ്മദത്തനും സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പി.എൻ. മഹേഷ് ശബരിമല ക്ഷേത്രനട തുറക്കുന്നു. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിന്റെ നട തുറക്കാനായി മേൽശാന്തി പി.എം. മുരളിക്ക് താക്കോലും ഭസ്മവും കൈമാറിയ ശേഷമാണ് പതിനെട്ടാംപടിയുടെ വാതിൽ ഭക്തർക്കായി തുറക്കുന്നത്. പുതിയ മേൽശാന്തിമാരായ എസ്. അരുണ്കുമാർ നമ്പൂതിരി (ശബരിമല)യും വാസുദേവൻ നമ്പൂതിരി Read More…

Kerala News

ശബരിമലയിൽ പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലവിലുള്ള നിലയ്ക്കലിൽ 2500 വാഹനങ്ങൾക്ക് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതോടൊപ്പം, ഈ പ്രദേശം പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. വാഹനങ്ങളുടെ സഞ്ചാരം കൂടുതൽ സുഗമവും വേഗതയുള്ളതാക്കാനായി ഫാസ്റ്റ് ടാഗ് സൗകര്യം ഭക്തജനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും മാസപൂജ സമയത്ത് 2000 വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കാനും, മകരവിളക്ക് മഹോത്സവ സമയത്തും പാർക്കിംഗ് സൗകര്യം ഒരുക്കാനും Read More…

Kerala News

മണ്ഡലകാലത്തേക്ക് ഖാദി തുണിത്തരങ്ങൾക്ക് 30% വരെ റിബേറ്റ്: ഖാദി ബോർഡിന്റെ പ്രത്യേക ഓഫർ

എറണാകുളം: മണ്ഡല കാലത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്കു 20% മുതൽ 30% വരെ പ്രത്യേക റിബേറ്റ് പ്രഖ്യാപിച്ചു. നവംബർ 9 മുതൽ 16 വരെ ഈ ആനുകൂല്യം ലഭിക്കും. എറണാകുളം ജില്ലയിൽ ഖാദി ബോർഡിന്റെ അംഗീകൃത വിൽപ്പനശാലകൾ, ഖാദി ഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, കാക്കനാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പായിപ്ര, മലയിടം തുരുത്ത്, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ റിബേറ്റ് ലഭ്യമാക്കും.

Kerala News

ഗുരുവായൂർ ദർശനസമയം നീട്ടി :-മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം

തൃശൂർ: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്കായി ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടി. വൃശ്ചികം 1 (നവംബർ 16) മുതൽ 2025 ജനുവരി 19 വരെ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രനട തുറക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ വൈകുന്നേരം 4.30ന് നട തുറക്കാറുണ്ട്. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് ഈ മാറ്റം. ഈ തീരുമാനത്താൽ ഭക്തർക്ക് ഒരു മണിക്കൂർ അധികം ദർശനസമയം ലഭിക്കും, കൂടുതൽ ഭക്തർക്ക് സുഗമമായി ദർശനം നടത്താൻ കഴിയും. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം Read More…

Kerala News

ശബരിമല തീർത്ഥാടകരുടെ സൗകര്യത്തിനായി കെഎസ്ആർടിസിയുടെ പുതിയ നടപടി: വെർച്ച്വൽ ക്യൂവിനൊപ്പം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ വെർച്ച്വൽ ക്യൂ സംവിധാനത്തോടൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ഭക്തർ ദർശനത്തിനായി ബുക്കിംഗ് ചെയ്യുമ്പോൾ ഓൺലൈൻ ടിക്കറ്റെടുക്കാൻ ലിങ്ക് നൽകുകയും ചെയ്യും. ഇതുവഴി 40 പേരിലധികം ഉള്ള സംഘം 10 ദിവസം മുമ്പ് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സമീപത്തെ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ ഭക്തർ സഞ്ചരിക്കുന്ന സ്ഥലത്ത് എത്തിയാൽ അവരെ കയറ്റാനും സൗകര്യമുണ്ട്. നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് Read More…

Kerala News

ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം

ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്തിമ ഒരുക്കം വിലയിരുത്തി കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു Read More…

Kerala News

ശബരിമല തീർത്ഥാടനം നിയന്ത്രണങ്ങൾ കടുപ്പിച്ചു, ഫോട്ടോയും ആധാറും നിർബന്ധം

ശബരിമല: വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർക്കായി ഇപ്പോൾ കർശന നിയന്ത്രണങ്ങളോടെയുള്ള സ്പോട്ട് ബുക്കിംഗിന് ധാരണയായിരിക്കുകയാണ്. ദേവസ്വം ബോർഡും പൊലീസും ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. മുന്‍പ് സ്‌പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങള്‍ ഉള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയൽ രേഖയായി ആധാറും നിർബന്ധമാക്കുന്നതിലൂടെ ദർശനത്തിന് പാസ് ലഭ്യമാക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എഡിജിപി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, ഈ പരിഷ്കാരങ്ങൾ അന്തിമമായി നടപ്പാക്കാനുള്ള Read More…