ശബരിമല: വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർക്കായി ഇപ്പോൾ കർശന നിയന്ത്രണങ്ങളോടെയുള്ള സ്പോട്ട് ബുക്കിംഗിന് ധാരണയായിരിക്കുകയാണ്. ദേവസ്വം ബോർഡും പൊലീസും ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.
മുന്‍പ് സ്‌പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങള്‍ ഉള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയൽ രേഖയായി ആധാറും നിർബന്ധമാക്കുന്നതിലൂടെ ദർശനത്തിന് പാസ് ലഭ്യമാക്കും.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എഡിജിപി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, ഈ പരിഷ്കാരങ്ങൾ അന്തിമമായി നടപ്പാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാരിനാണ്.