തൃശൂർ: തൃശൂരിന് ദീപാവലി സമ്മാനമായി, പുതിയ ആധുനിക റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നതിന് 393.58 കോടി രൂപയുടെ ആനുകൂല്യം അനുവദിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചു. ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി വൈകാതെ ആരംഭിക്കും.
വിശാലമായ യാത്രാ സൗകര്യങ്ങളും വിമാനത്താവള നിലവാരമുള്ള സൗകര്യങ്ങളുമാണ് പുതിയ സ്റ്റേഷനിൽ ഒരുക്കുക. 2027 ഓടെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ഈ സ്റ്റേഷൻ തൃശൂരിന്റെ സാംസ്കാരിക സമൃദ്ധിയും മുൻനിർത്തി രൂപകല്പന ചെയ്യുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനായി മോദിയുടെ നിർദേശപ്രകാരം “ഡിസൈൻ വൺ” മാതൃകയും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 300 കോടി രൂപയുടെ അടിസ്ഥാനവികസന പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുന്ന സ്റ്റേഷൻ നിർമ്മാണം തൃശൂരിന്റെ സമഗ്രമായ വികസനത്തിന് പുതിയ പാത തുറക്കുമെന്നുറപ്പ്.