ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേള ഗ്രാമീണമേഖലയിൽ 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എൽപിജി വിതരണ പ്രതിസന്ധി കുറഞ്ഞതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്. ഇനി ഗ്രാമപ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 25 ദിവസം പൂർത്തിയായാൽ അടുത്ത സിലിണ്ടറും ബുക്ക് ചെയ്യാം. പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ ബുക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ നഗര-ഗ്രാമ Read More…
Tag: suresh gopi
പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം; സുരേഷ് ഗോപിയുടെ ഇടപെടലിന് നന്ദി
പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദി അറിയിച്ച് സ്വരാജ് റൗണ്ടിൽ കൂറ്റൻ ബാനർ തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് സാംസ്കാരിക പാരമ്പര്യമായ പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്രസഹായം ലഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദി അറിയിച്ച് സ്വരാജ് റൗണ്ടിൽ കൂറ്റൻ ബാനർ ഉയർന്നു. പുലിക്കളി സംഘങ്ങൾ കടന്നുവരുന്ന സ്വരാജ് റൗണ്ടിലാണ് നന്ദി അറിയിച്ചുകൊണ്ടുള്ള ബാനർ സ്ഥാപിച്ചത്. പുലിക്കളി സംഘങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിലും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി കേന്ദ്രമന്ത്രി സുരേഷ് Read More…
തൃശ്ശൂരിൻ്റെ പുലിക്കളിക്ക് കേന്ദ്രസർക്കാരിൻ്റെ കൈത്താങ്ങ്
തൃശ്ശൂരിൻ്റെ തനത് കലാരൂപമായ പുലിക്കളിയെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും 2025-ലെ പുലിക്കളിയിൽ പങ്കെടുത്ത സംഘങ്ങൾക്ക് അനുവദിച്ച ₹24 ലക്ഷം ധനസഹായം വിതരണം ചെയ്യുന്നു. കേന്ദ്ര ടൂറിസം–പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് ഈ കേന്ദ്രസഹായം ലഭ്യമായത്. നാളെ രാവിലെ 8.15ന് തൃശൂർ കളക്ടർ കോൺഫറൻസ് ഹാളിൽ വെച്ചാണ് കേന്ദ്ര സഹായം വിതരണം ചെയ്യുക. കേന്ദ്ര സഹായ വിതരണ ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.
തിരംഗ ബൈക്ക് യാത്ര നടത്തി ബിജെപി സിറ്റി ജില്ലാ കമ്മിറ്റി
തൃശ്ശൂർ: രാജ്യസ്നേഹവും ദേശീയപതാകയോടുള്ള ആദരവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ ബൈക്ക് യാത്ര നടത്തി. അയ്യന്തോൾ അമർജവാൻ സ്ക്വയറിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. 2022-ൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യവാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ‘ഹർ ഘർ തിരംഗ’ കാമ്പയിൻ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ജനകീയ ദേശീയാഘോഷങ്ങളിലൊന്നായി മാറിയതായി സുരേഷ് ഗോപി പറഞ്ഞു. ദേശീയപതാകയോടുള്ള ആദരവും രാജ്യസ്നേഹവും ഓരോ വീടുകളിലേക്കും Read More…
തൃശൂരിൽ എയിംസ് കൊണ്ടു വരണം: ബിജെപി
ഇന്ന് നടന്ന തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ BJP – NDA കൗൺസിലർമാർ തൃശ്ശൂരിൽ AIIMS കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു. കോർപ്പറേഷനിലെ BJP – NDA പാർലമെൻ്ററി പാർട്ടി ലീഡർ രഘുനാഥ് സി. മേനോൻ ഇതിനെ സംബന്ധിച്ചുള്ള പ്രമേയം അവതരിപ്പിക്കുകയും, BJP – NDA കൗൺസിലന്മാർ പിന്താങ്ങുകയും ചെയ്തു. തൃശ്ശൂരിൽ AIIMS (All India Institute of Medical Sciences) സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്തുന്നതിന് തൃശ്ശൂർ കോർപ്പറേഷൻ മുൻകൈയെടുക്കുന്നതിനും, സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും അടിയന്തരമായി Read More…
കാർഗിൽ വിജയദിനം: അമർ ജവാനിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശ്ശൂർ: കാർഗിൽ വിജയദിനത്തിൻ്റെ ഭാഗമായി തൃശ്ശൂർ അയ്യന്തോളിലെ അമർ ജവാനിൽ കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിൻ്റെ അതിർത്തികൾ കാക്കാൻ സ്വന്തം ജീവൻ സമർപ്പിച്ച ധീരസൈനികരുടെ ത്യാഗം ഓരോ ഭാരതീയനും എന്നും നന്ദിയോടെ സ്മരിക്കേണ്ടതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മാതൃഭൂമിയുടെ സുരക്ഷയ്ക്കായി അവർ നൽകിയ സമർപ്പണവും വീരത്വവും എന്നും രാജ്യത്തിന് പ്രചോദനമാണെന്നും, ആ വീരയോദ്ധാക്കളുടെ പുണ്യസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ Read More…
നവഭാരത സദസ് ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി
തൃശ്ശൂർ: കേന്ദ്ര സർക്കാരിൻ്റെ 12 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘നവഭാരത സദസ്സും വികസിത ഭാരത കൺവെൻഷനും’ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡൻ്റ് എ. നാഗേഷ്, ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, കെ.പി. ജോർജ്, ഡോ. ബിന്ദു എന്നിവർ പ്രസംഗിച്ചു. സബീഷ് മരുതയൂർ, Read More…
നരേന്ദ്രമോദി സർക്കാരിൻ്റെ 12 വർഷത്തെ വികസന നേട്ടങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി
തൃശ്ശൂർ: നരേന്ദ്രമോദി സർക്കാരിൻ്റെ 12 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസന പ്രദർശനം കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രിയും തൃശ്ശൂർ എം.പിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളും നേട്ടങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വികസനവും നല്ല ഭരണവും ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുരേഷ് Read More…
ഖേത് ബചാവോ അഭിയാൻ ജില്ലാതല ഉദ്ഘാടനം തൃശൂരിൽ നടന്നു
തൃശൂർ: ഭാരത സർക്കാരിൻ്റെ കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 1 മുതൽ 30 വരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന “ഖേത് ബചാവോ അഭിയാൻ” പ്രചാരണ പരിപാടിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനവും കാർഷിക വികസന പദ്ധതികൾക്കുള്ള ഡിസ്ട്രിക്ട് എക്സ്റ്റൻഷൻ സെമിനാറും (DAESI-2026) തൃശൂരിൽ നടന്നു. ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങ് തൃശൂർ എംപിയും കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കൃഷിഭൂമിയെയും മണ്ണിൻ്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതിലൂടെ സുസ്ഥിര Read More…
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗൃഹസന്ദർശനം നടത്തി
തൃശ്ശൂർ: ശ്രീ നരേന്ദ്രമോദി സർക്കാരിൻ്റെ 12 വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ നിയോജക മണ്ഡലത്തിൽ ഗൃഹസന്ദർശനം നടത്തി.തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ രാധാകൃഷ്ണനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി സന്ദർശിച്ച സുരേഷ് ഗോപി, കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് നടപ്പാക്കിയ വികസന പദ്ധതികളും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ Read More…








