നാടിൻ്റെ വികസന കാഴ്ചപ്പാടുകളും , നാട്ടുകാർ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട് സുരേഷ് ഗോപി എം പിയുമായി സംവദിക്കുന്ന ഇന്നലെ ചെമ്മാപ്പിള്ളിയിൽ വെച്ച് നടന്ന കലുങ്ക് സൗഹൃദത്തിൽ നാട്ടിക പഞ്ചായത്തിലെ 11-ാം വാർഡിലെ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് 35 ഓളം കുടുംബങ്ങൾ വർഷക്കാലം മുഴുവൻ അനുഭവിച്ച വെള്ളക്കെട്ടിൻ്റെ ദുരിതം പങ്കു വെച്ചപ്പോൾ, ബന്ധപ്പെട്ട അധികാരികളെ ആ നിമിഷം തന്നെ ഫോണിൽ വിളിക്കുകയും , പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. അതിൻ്റെ ഭാഗമായി നാഷ്ണൽ ഹൈവേ റീജിയണൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും, നാട്ടുകാരോട് വിവരങ്ങൾ നേരിട്ട് അന്വേഷിക്കുകയും വെള്ളക്കെട്ട് പരിഹരിക്കുവാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു . ബിജെപി നേതാക്കളും നാട്ടുകാരുമായ സജിനി മുരളി, ഷൈൻ നെടിയിരിപ്പിൽ,രതീഷ് ടി ജി, ഉണ്ണിമോൻ എൻ എസ്,അംബിക ടീച്ചർ, സെന്തിൽ കുമാർ,സുരേഷ് ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ്, രശ്മി സിജോ, ശ്രീക്കുട്ടൻ പി ടി, സിദ്ധാർത്ഥൻ ആലപ്പുഴ, ശിവരാമൻ എരണേഴത്ത്,ബൈജു ഇയ്യാനി കോറോത്ത്, ഗിരീഷ് മാഷ്, വിശ്വഭരൻ തോട്ടുപുര,ബാബുരാജ്, അഭിഷേക് എന്നിവർ പങ്കെടുത്തു.





