കൽപ്പറ്റ: രാഷ്ട്രീയത്തിൽ എതിർശബ്ദങ്ങളുയർത്തുന്നവരെ കുടുംബത്തോടൊപ്പം ഇല്ലായ്മ ചെയ്യുന്ന പാർട്ടിയായി വയനാട്ടിലെ കോൺഗ്രസ് പാർട്ടി മാറിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു
എൻ.എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ ജില്ലയിലെ എം.എൽ എ മാരടക്കമുള്ള നേതാക്കളുടെ മാനസിക പീഠനം മൂലമാണ് കുടുംബത്തിൻ്റെ ബാധ്യത മുഴുവൻ ഏറ്റെടുത്തു കൊള്ളാമെന്ന വാഗ്ദാനം കൽപ്പറ്റയിലെ വക്കീൽ മുഖാന്തിരം കരാറാക്കിയെങ്കിലും കരാറിൻ്റെ കോപ്പി പോലും നൽകാതെ ഇവരെ കബളിപ്പിച്ചത് കൽപ്പറ്റ എം.എൽ.എ.ടി സിദ്ദീഖാണ്. കോടി ക്കണക്കിന് രൂപയുടെ കടബാധ്യത മകൻ്റെയും മരുമകളുടേയും ചുമലിലായതുമുതൽ മാനസീക സംഘർഷം കാരണം ആശുപത്രികൾ കയറി ഇറങ്ങുകയാണ് പത്മജയും ഭർത്താവും ഇതിനിടയിൽ വ്യക്തിഹത്യ കൂടി നടത്തുന്നത് കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ്.
മുള്ളൻകൊല്ലിയിലെ പഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തതും ഇതേ മാനസീക സംഘർഷം കാരണമാണ് തങ്കച്ചൻ്റെ കുടുംബത്തെ എന്നെന്നേക്കുമായി തകർക്കാനുള്ള ഗൂഢാലോചനയായിരുന്നു സ്ഫോടകവസ്തു ശേഖരവും, കർണാടക മദ്യവും വീട്ടിൽ കൊണ്ടു വെച്ചത്. ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കിൽ തങ്കച്ചൻ്റെ കുടുംബം തകർന്ന് തരിപ്പണമായേനെ .
പ്രിയങ്കാ ഗാന്ധി ജില്ലയിലുണ്ടായിട്ടും കോൺഗ്രസ് കുടുംബത്തിലുണ്ടായ മരണത്തിലും .അത്മഹത്യാ നീക്കത്തിലും ,കള്ളക്കേസിൽ ജയിലിലടച്ചതിലും യാതൊരു വിധത്തിലുള്ള പ്രതികരണം നടത്താത്തതും, വീടുകൾ സന്ദർശിക്കാത്തതും അപലപനീയമാണെന്നും പ്രശാന്ത് മലവയൽ പത്മജയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.





