Culture India Kerala News

തൃശ്ശൂരിൻ്റെ പുലിക്കളിക്ക് കേന്ദ്രസർക്കാരിൻ്റെ കൈത്താങ്ങ്

തൃശ്ശൂരിൻ്റെ തനത് കലാരൂപമായ പുലിക്കളിയെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും 2025-ലെ പുലിക്കളിയിൽ പങ്കെടുത്ത സംഘങ്ങൾക്ക് അനുവദിച്ച ₹24 ലക്ഷം ധനസഹായം വിതരണം ചെയ്യുന്നു.

കേന്ദ്ര ടൂറിസം–പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് ഈ കേന്ദ്രസഹായം ലഭ്യമായത്.

നാളെ രാവിലെ 8.15ന് തൃശൂർ കളക്ടർ കോൺഫറൻസ് ഹാളിൽ വെച്ചാണ് കേന്ദ്ര സഹായം വിതരണം ചെയ്യുക. കേന്ദ്ര സഹായ വിതരണ ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *