
ന്യൂഡൽഹി: ശ്രീ ഗുരുനാനാക് ദേവ് ജിയുടെ പ്രകാശ് പുർബ് ആഘോഷങ്ങളുടെ ഭാഗമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഗുരുദ്വാര രകാബ് ഗഞ്ച് സാഹിബ് സന്ദർശിച്ച് പ്രാർഥന നടത്തി.
ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനോടുള്ള ആദരസൂചകമായി അദ്ദേഹം റുമാല സാഹിബ് സമർപ്പിക്കുകയും ചെയ്തു. ഗുരുനാനാക് ദേവ് ജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗുരുദ്വാരയിലെത്തിയ ഉപരാഷ്ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു.




