ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയും ക്ഷീണവും കാരണം ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അവരുടെ ചെറുമകൾ സനായി ഭോസ്‌ലെ പറഞ്ഞു.
92 വയസ്സുള്ള അവർ ഇപ്പോൾ സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്.
മുമ്പ് ആശ ബോസ്ലേക്ക് ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെഞ്ചിലെ അണുബാധയും ക്ഷീണവും മൂലമാണ് ഇപ്പോൾ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അവരുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ കാത്തിരിക്കുന്നു.