തമിഴ്‌നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ വിജയ് ചുമതലയേറ്റു. 60 വര്‍ഷങ്ങളായി ദ്രാവിഡ പാര്‍ട്ടികള്‍ മാറി മാറി ഭരിച്ചിരുന്ന തമിഴ്‌നാട് ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായമാണ് ഇന്ന് തുടക്കം കുറച്ചിരിക്കുന്നത്. വിജയിയുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമ നടി തൃഷ കൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചെന്നൈ നെഹ്രു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
വിജയ്ക്ക് പുറമെ മറ്റ് ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യനന്തരം, പോലീസ് വകുപ്പുകള്‍ എന്നിവയാണ് വിജയ് കൈകാര്യം ചെയ്യാന്‍ പോകുന്നത്.




