India News

എല്ലാ ദിവസവും അമ്മമാർക്കുള്ളതെന്ന് അമിത് ഷാ

ഇന്ത്യയിൽ എല്ലാ ദിവസവും അമ്മമാർക്കായി സമർപ്പിച്ചിരിക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത രചിച്ച ദി ബെഞ്ച്, ദി ബാർ ആൻഡ് ദി ബിസയർ, ദി ലോഫുൾ ആൻഡ് ദി ഓവ്ഫുൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ എല്ലാ ദിവസവും അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാറുണ്ടായിരുന്നുവെന്നും അമ്മ മരിച്ച ശേഷവും ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിക്കാറുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അമ്മമാരോടുള്ള ബഹുമാനം ഇന്ത്യൻ സംസ്കാരത്തിൻ്റെ ഭാഗമാണെന്നും രാജ്യത്ത് ഓരോ ദിവസവും അമ്മമാരെ ആദരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *