Health India News Politics

ബിഹാർ പ്രളയം: അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അതിരൂക്ഷമായ ബിഹാർ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വൈകാതെ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും സംസ്ഥാന ഭരണകൂടത്തോടും ആവശ്യപ്പെട്ട് കോൺഗ്രസ്. ദുരിതബാധിത കുടുംബങ്ങൾക്ക് അവശ്യസഹായം എത്രയും വേഗം എത്തിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

പ്രളയത്തിൽ ജനങ്ങൾക്ക് ജീവൻ നഷ്ടമായത് ഏറെ വേദനാജനകമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ബിഹാറിലെ 15 ജില്ലകളിലായി ഏകദേശം 50 ലക്ഷം പേർ പ്രളയബാധിതരായിട്ടുണ്ടെന്നും ആയിരക്കണക്കിന് ഗ്രാമങ്ങളിലെ സാധാരണജീവിതം താറുമാറായെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പ്രതിസന്ധിഘട്ടത്തിൽ ദുരിതബാധിതരായ ഓരോ കുടുംബത്തിനും അടിയന്തര സഹായവും ദുരിതാശ്വാസവും ഉറപ്പാക്കുന്നതിനായിരിക്കണം സർക്കാരിൻ്റെ മുൻഗണനയെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *