കണ്ണൂർ: തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളും തകർത്തു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ വേച്ചിയോട്ടിന്റെ പൂക്കോത്തുനടയിലെ വീടിന് നേരെയാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് അഖിൽ എം.സി.ക്കും തിരിച്ചറിയാത്ത ഒരാൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Tag: congress
പി.കെ. കൃഷ്ണദാസിന് എതിരെ നടന്ന കോൺഗ്രസ് ആക്രമണം: അക്രമ രാഷ്ട്രീയത്തിന് മുന്നിൽ ബിജെപി പിന്നോട്ടുപോകില്ല: എ.എൻ. രാധാകൃഷ്ണൻ
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് എതിരെ നടന്ന കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി. പഴയ നടക്കാവിൽ നിന്ന് ആരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് നടന്ന പ്രതിഷേധയോഗം എൻഡിഎ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരമായ Read More…
പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം
കോൺഗ്രസ് ക്രിമിനലുകൾക്കെതിരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും :- ബിജെപി തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിൻകരയിൽ കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. കോൺഗ്രസ് ഗുണ്ടകൾക്ക് ശക്തമായ മറുപടി നൽകും. നാളെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അറിയിച്ചു. പ്രതിഷേധത്തിന്റെ പേരിൽ അക്രമവും കയ്യാങ്കളിയും നടത്താനുള്ള കോൺഗ്രസ് ശ്രമം അവസാനിപ്പിക്കണം. Read More…
കർണാടകയിൽ ‘ഭാരത് ജോഡോ യാത്ര 2.0’ക്ക് തുടക്കം
ഷിമോഗ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പിന് കർണാടകയിൽ തുടക്കമായി. ആദ്യ ഭാരത് ജോഡോ യാത്രയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് കർണാടക കോൺഗ്രസ് ‘ഭാരത് ജോഡോ യാത്ര 2.0’ എന്ന പേരിൽ 10 ദിവസത്തെ സംസ്ഥാനതല പ്രചാരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഷിമോഗ ജില്ലയിൽ നിന്ന് ആരംഭിച്ച യാത്ര, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട 84 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകും. പരാജയപ്പെട്ട മണ്ഡലങ്ങളിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയും ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം വർധിപ്പിക്കുകയുമാണ് പ്രചാരണത്തിൻ്റെ ലക്ഷ്യം. കർണാടക Read More…
ബിഹാർ പ്രളയം: അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: അതിരൂക്ഷമായ ബിഹാർ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വൈകാതെ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും സംസ്ഥാന ഭരണകൂടത്തോടും ആവശ്യപ്പെട്ട് കോൺഗ്രസ്. ദുരിതബാധിത കുടുംബങ്ങൾക്ക് അവശ്യസഹായം എത്രയും വേഗം എത്തിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പ്രളയത്തിൽ ജനങ്ങൾക്ക് ജീവൻ നഷ്ടമായത് ഏറെ വേദനാജനകമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ബിഹാറിലെ 15 ജില്ലകളിലായി ഏകദേശം 50 ലക്ഷം പേർ പ്രളയബാധിതരായിട്ടുണ്ടെന്നും ആയിരക്കണക്കിന് ഗ്രാമങ്ങളിലെ സാധാരണജീവിതം താറുമാറായെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പ്രതിസന്ധിഘട്ടത്തിൽ Read More…
2016ലെ ഉത്തരാഖണ്ഡ് റിക്രൂട്ട്മെൻ്റ് പരീക്ഷ ക്രമക്കേടുകൾ; കോൺഗ്രസിനെതിരെ ബിജെപി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കോൺഗ്രസ് ഭരണകാലത്ത് 2016ൽ നടന്ന പഞ്ചായത്ത് വികസന ഓഫീസർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസിനെതിരെ ബിജെപി രംഗത്ത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിൻ്റെ പ്രത്യേക ഡ്യൂട്ടി ഓഫീസറുടെ (ഒഎസ്ഡി) വസതിയിൽ കഴിഞ്ഞയാഴ്ച എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ 32 ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തിരുന്നു. സംസ്ഥാന റിക്രൂട്ട്‌മെൻ്റ് കമ്മീഷൻ നടത്തിയ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട Read More…
പാറളത്തെ ബിജെപി ഭരണം അട്ടിമറിച്ചത് എൽ ഡി എഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്: ബിജെപി
തൃശ്ശൂർ: കോൺഗ്രസ്, സി.പി.എം, സി.പി.ഐ കക്ഷികൾ ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ പാറളം പഞ്ചായത്തിലെ ബിജെപി ഭരണത്തെ അട്ടിമറിച്ചത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണെന്ന് ബിജെപി. രണ്ടാഴ്ച്ചയ്ക്കിടെ കേരളത്തിൽ ബിജെപി ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകളിലാണ് ഈ അവിശുദ്ധ സഖ്യം ഭരണം അട്ടിമറിച്ചത്. നാരങ്ങാനം, ചേന്നം പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ നടന്നതിന് സമാനമായി പാറളത്തും സിപിഎം മെമ്പർമാർ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാൻ വോട്ട് ചെയ്തിരിക്കുകയാണ്. ദേശീയ തലത്തിലെ ഇൻഡി സഖ്യം കേരളത്തിലും ശക്തമാവുന്നതായും ബിജെപി നേതൃത്വം ആരോപിച്ചു. ഇരു മുന്നണികളും Read More…
ദുര്‍ഗാപൂജയിലെ മാംസാഹാര പരാമര്‍ശം; ബാഗേശ്വര്‍ ബാബയ്‌ക്കെതിരെ ബംഗാള്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് മാംസാഹാരം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബാഗേശ്വര്‍ ധാം മേധാവി പുരോഹിതന്‍ ധീരേന്ദ്ര ശാസ്ത്രിക്കെതിരെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ശാസ്ത്രിയുടെ പരാമര്‍ശങ്ങള്‍ ബംഗാൾ ജനതയുടെ മതവികാരം വ്രണപ്പെടുത്തിയെന്നും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുര്‍, നിമ്തല പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കാണ് പരാതികള്‍ നല്‍കിയത്. സൗത്ത് കൊല്‍ക്കത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും നോര്‍ത്ത് കൊല്‍ക്കത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുമാണ് പരാതികള്‍ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ Read More…
വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനം ദേശവിരുദ്ധം: ധാമി
ഡെറാഡൂൺ: പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. കോൺഗ്രസ്സിന്റെ തീരുമാനം “ദേശവിരുദ്ധമാണ്” എന്ന് വിശേഷിപ്പിച്ച ധാമി, പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി വന്ദേമാതരം ഭാഗികമായി മാത്രം ആലപിക്കാൻ തീരുമാനിച്ചത് രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തോടുള്ള അനാദരവാണെന്ന് ധാമി മാധ്യമങ്ങളോട് പറഞ്ഞു.“കോൺഗ്രസ് എല്ലാക്കാലത്തും ഇത്തരത്തിലാണ് പ്രവർത്തിച്ചിട്ടുള്ളത്. മുൻകാലത്തും പ്രീണനത്തിനായി വന്ദേമാതരത്തെ വിഭജിച്ചു. Read More…
കെഎസ്‌യുവിന്റെ സമരാഭാസം അവസാനിപ്പിക്കണം; പ്രകോപനവുമായി ബിജെപി ഓഫീസിലേക്ക് വന്നാൽ ശക്തമായ പ്രതിരോധം: ജസ്റ്റിൻ ജേക്കബ്
തൃശൂരിൽ സംഘർഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ കെഎസ്‌യു നടത്തുന്ന ഇത്തരം സമരാഭാസങ്ങളും പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു, ഭാരതീയ ജനതാ പാർട്ടിയുടെ ഓഫീസിനെ വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ നടത്താനുള്ള വേദിയായി കാണേണ്ടതില്ല. കേവലം മാധ്യമശ്രദ്ധ നേടാനും കെഎസ്‌യുവിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് തെളിയിക്കാനുമാണ് ഇത്തരം പൊറാട്ട് നാടകങ്ങളെങ്കിൽ, അതിലൂടെ തൃശൂരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബിജെപി അനുവദിക്കില്ല. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുലിന്റെ നേതൃത്വത്തിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ Read More…









