India Kerala News Politics

കള്ളപ്പണം വെളുപ്പിക്കൽ: 12 ഓളം സ്ഥാപനങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻറെ പരിധിയിൽ

കള്ളപ്പണം വെളുപ്പിക്കൽ കരുനാഗപ്പള്ളിയിലെ 12 ഓളം സ്ഥാപനങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻറെ പരിധിയിൽ. കഴിഞ്ഞ 8 വർഷമായി ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ തന്നെയായിരുന്നു.

വിദേശ രാജ്യങ്ങളിൽ( GCC)ബിസിനസ്സ് നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകൾ കേരളത്തിലും സ്ഥാപനങ്ങൾ തുടങ്ങിയത് വിദേശ ഫണ്ടുകൾ കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങളുടെ മറവിൽ യഥേഷ്ടം കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി 3500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് ഔദ്യോഗിക രേഖകൾ വെളിവാക്കുന്നത്.

ഇടത് വലത് മുന്നണികളിലെ എംഎൽഎ മാർ തൊട്ട് സംസ്ഥാനത്തെ മന്ത്രി സഭയിലെ മന്ത്രിമാർ വരെ ഇവർക്ക് രാഷ്ട്രീയ സാഹചര്യമൊരുക്കി എന്നതാണ് ഞെട്ടിക്കുന്നത്. ഈ കഴിഞ്ഞ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ്, കമ്മ്യുണിസ്റ്റ് പാർട്ടികളുടെ സ്ഥാനാർഥികൾക്ക് മലപ്പുറം ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പണം തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഈ സ്ഥാപനങ്ങൾ വഴി കള്ളപ്പണം ഒഴുക്കി എന്നതും ശ്രദ്ധേയമാണ്.

.

Tagged

Leave a Reply

Your email address will not be published. Required fields are marked *