India Kerala News

മെഗാ തപാൽ മേള സംഘടിപ്പിച്ചു

സൗപർണ്ണിക ഫൗണ്ടേഷൻ കോഴിക്കോടും ഇന്ത്യ പോസ്റ്റ് പെയ്മെൻ്റ്സ് ബാങ്കും സംയുക്തമായി മെഗാ തപാൽ മേള സംഘടിപ്പിച്ചു. മാവൂർ റോഡ് കൗൺസിലർ ശ്രീജ സി നായർ ഉദ്ഘാടനം ചെയ്തു

ക്യാമ്പിൽ ആരോഗ്യ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, അധാർ, കിസാൻ സമ്മാൻ നിധി, സുകന്യ സമൃദ്ധി യോജന, പോസ്റ്റൽ അക്കൗണ്ട്, തുടങ്ങിയ വിവിധ പോസറ്റൽ സേവനങ്ങൾ ലഭ്യമാക്കി.

സൗപർണ്ണിക പ്രസിഡണ്ട് കെ ഷൈബു ആണ് അദ്ധ്യക്ഷത വഹിച്ചത്. ഇന്ത്യ പോസ്‌റ്റ് പെയ്മെൻ്റ്സ് ബാങ്ക് മാനേജർ അഭിമന്യൂ സദാശിവൻ, കോഡിനേറ്റർ ബി. ബിപിൻ, കാലിക്കറ്റ് നോർത്ത് ഡിവിഷൻ മെയിൽ ഓവർസിയർ കെ.പി .നിഷാന്ത് കുമാർ
സൗപർണ്ണിക ജനറൽ സെക്രട്ടറി എൻ. പി പ്രകാശൻ, പ്രേഗ്രാം കോഡിനേറ്റർ റെനി പ്രേംനാഥ്, വൈസ് പ്രസിഡണ്ട് പി. ശിവദാസൻ, എ. പി. പുരുഷോത്തമൻ, ടി.പി സജീവ് പ്രസാദ്, സെക്രട്ടറിമാരായ മാലിനി സന്തോഷ്, സോയ അനീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *