India Kerala News Politics

ഭരണഘടനാ ദിനം ആചരിച്ച് ബി.ജെ.പി

ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. എസ്.സി മോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഡോ. ഭീം ജയരാജ് ഉദ്ഘാടനം ചെയ്തു.

ഭരണഘടന ഓരോ പൗരന്റെയും ഹൃദയത്തിലാണ് നിലകൊള്ളുന്നതെന്ന അംബേദ്കറുടെ വാക്കുകൾ ഭരണഘടന ഉയർത്തിപ്പിടിക്കുന്നവർ ചിന്തിക്കണമെന്ന് ഡോ. ഭീം ജയരാജ് പറഞ്ഞു. 1949 നവംബർ 26-നാണ് ഭരണഘടനാ നിർമാണസഭ ഇന്ത്യൻ ഭരണഘടന ഔപചാരികമായി അംഗീകരിച്ചത്. ഈ ചരിത്രദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2015-ൽ നരേന്ദ്ര മോദി സർക്കാർ നവംബർ 26 ഭരണഘടനാ ദിനമായി രാജ്യവ്യാപകമായി ആചരിക്കാൻ തീരുമാനിച്ചു. ഇന്ന് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷകരായി രംഗത്തുവരുന്ന കോൺഗ്രസ് സ്വന്തം ചരിത്രം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപത്ത് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, എസ്.സി മോർച്ച തൃശൂർ സിറ്റി ജില്ലാ ജനറൽ സെക്രട്ടറി വിജിത്ത് പാറളം എന്നിവർ സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് സബീഷ് മരുതൂർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ്, കൗൺസിലർ വിനോദ് കൃഷ്ണ, ബിജു പണിക്കശ്ശേരി, ബിനീഷ്, രാധാകൃഷ്ണൻ, ജ്യോതിലക്ഷ്മി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *