ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ലോകപ്രശസ്ത ബിൽഡിങ്ങ് കൺസ്ട്രക്ഷൻസ് കമ്പനിയായ എൽ & ടി യെ തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. ദേവസ്വം ഭരണസമിതി എൽ &റ്റിയിലെ വിദഗ്ധരുമായി മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വൈകാതെ ചർച്ച നടത്തും. നാളെയുടെ ക്ഷേത്രനഗരിയുടെ ആവശ്യകത കൂടികണക്കിലെടുത്ത് ക്ഷേത്രത്തിൻ്റെ യുംക്ഷേത്രനഗരിയുടെയും സമഗ്ര വികസനവും ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ വിഭാവന ചെയ്യുന്നതുമായ മാസ്റ്റർ പ്ലാൻ ആകുംഎൽ &റ്റി തയ്യാറാക്കുക. രണ്ടു മാസത്തിനകം മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ദേവസ്വം നിർദേശം നൽകിയിട്ടുണ്ട്.





