Kerala News Politics

അശാസ്ത്രീയമായിട്ടുള്ള ഭൂമിയുടെ ന്യായവില പുനർ പരിശോധിക്കണമെന്ന് നിയമസഭയിൽ രാജൻ.ജെ.പല്ലൻ

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിർണ്ണയത്തിൽ അപാകതകൾ ഉണ്ടെന്നും, മാർക്കറ്റ് വില കുറഞ്ഞ സ്ഥലത്ത് ന്യായവില കൂടുതലും, മാർക്കറ്റ് വില കൂടിയ സ്ഥലത്ത് ന്യായവില കുറവാണെന്നും, ചില പ്രധാനപ്പെട്ട റോഡുകളുടെ സമീപത്തെ സർവ്വെ നമ്പുകളിൽ ന്യായവില ഇതുവരെ നിർണ്ണയിച്ചിട്ടില്ലെന്നും, ന്യായവില കുറ്റമറ്റ രീതിയിൽ നിർണ്ണയിക്കണമെന്നും, ശാസ്ത്രീയമായും, സുതാര്യതയോടു കൂടി റവന്യു വകുപ്പും, രജിസ്ട്രേഷൻ വകുപ്പും സംയുക്തമായി മാർഗ്ഗരേഖ പുറപ്പെടുവിക്കണമെന്നും നിയമസഭയിൽ രാജൻ.ജെ.പല്ലൻ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

ന്യായവില നിർണയിച്ചതിൽ അപാകതകൾ ഉണ്ടെന്നും, പുനർപരിശോധിക്കാമെന്നും റവന്യു വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ രാജൻ.ജെ.പല്ലൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *