തൃശ്ശൂർ: എസ്ഐആറിനെതിരെ സമരം ചെയ്ത തൃശ്ശൂർ എംഎൽഎ രാജൻ പല്ലൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശ്ശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാനവ്യാപകമായി എംഎൽഎ ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നതിന്റെ ഭാഗമായാണ് തൃശ്ശൂരിലും പ്രതിഷേധം സംഘടിപ്പിച്ചത്. മാർച്ചിന്റെ ഭാഗമായി എംഎൽഎ ഓഫീസിന് മുന്നിൽ രാജി ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പതിച്ചു. ബിജെപി മേഖലാ സെക്രട്ടറി പ്രിന്റു മഹാദേവ് മാർച്ച് ഉദ്ഘാടനം ചെയ്തു. എസ്ഐആറുമായി ബന്ധപ്പെട്ട് കോൺഗ്രസ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ Read More…
Tag: RAJAN J PALLAN
രാജൻ പല്ലനെ തടഞ്ഞ് യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം
കോൺഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് നേരെയുണ്ടായ ആക്രമണവും ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പ്രതിഷേധിച്ച് തൃശൂർ എംഎൽഎ രാജൻ പല്ലന്റെ വാഹനം തടഞ്ഞ് യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടത്തി. യുവമോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് മനു പള്ളത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാഹുൽ നന്തിക്കര,നന്ദകുമാർ അമൃത ശ്രീജിത്ത്, അഞ്ജലി എറക്കാട്ട് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് Read More…
തൃശ്ശൂര്‍ നിയോജകമണ്ഡലത്തിലെ റോഡ് വികസനം; ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
തൃശ്ശൂര്‍ നിയോജകമണ്ഡലത്തിലെ റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട് രാജന്‍ ജെ. പല്ലന്‍ എം.എല്‍.എ യുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തൃശ്ശൂര്‍ – കുന്നംകുളം റോഡില്‍ എം.എല്‍.എ റോഡ് ജംഗ്ഷന്‍ മുതല്‍ പൂങ്കുന്നം സെന്റര്‍ വരെയുള്ള ഭാഗത്തെ റോഡിന്റെ വീതി കൂട്ടുന്നതിന്നുള്ള പ്രൊപ്പോസല്‍ ഗവണ്‍മെന്റിലേക്ക് സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. അയ്യന്തോള്‍ നിര്‍മ്മല കോണ്‍വെന്റ് മുതല്‍ പുഴക്കല്‍ വരെയുള്ള റോഡിന്റെ വീതി കൂട്ടുന്നത് സംബന്ധിച്ച് കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്ത് ഡി.പി.ആര്‍ അന്തിമമാക്കാന്‍ തീരുമാനമായി. പുഴക്കല്‍ Read More…
പിഎഫ് പെൻഷൻ വർദ്ധിപ്പിക്കണം
ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള മുഴുവൻ പ്രൊവിഡന്റ് പെൻഷൻകാർക്കും വാർദ്ധക്യ കാല പെൻ അനുവദിക്കുന്നതിനു് നടപടി സ്വീകരിക്കുമെന്നും, 1995 ൽ ആരംഭിച്ച പിഎഫ് പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കാതെ മിനിമം പെൻഷൻ ആയിരം രൂപ പോലും അനുവദിക്കാതെയും കേന്ദ്ര സർക്കാരും EPFO അധികാരികളും പെൻഷൻകാരോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നുo കോസ്റ്റ് ഫോർഡ് ഓഡിറ്റോറിയത്തിൽ PF PA തൃശ്ശൂർ ജില്ലാ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിൽ തൃശ്ശൂർ എം എൽ എ രാജൻ ജെ പല്ലൻ പ്രസ്ഥാപിച്ചു. ജില്ല Read More…
മൂകാംബികയിലേക്ക് തീർത്ഥയാത്ര ആരംഭിച്ച് കെഎസ്ആർടിസി
കെ.എസ്.ആർ.ടി.സി തൃശൂർ യൂണിറ്റിൽ നിന്നും ആരംഭിച്ച മൂകാംബിക വിനോദയാത്രയുടെ ആദ്യ ട്രിപ്പ് തൃശ്ശൂർ എം.എൽ.എ രാജൻ.ജെ.പല്ലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് അഞ്ചു മണിക്ക് പുറപ്പെട്ട യാത്ര 26/09/2026 ന് പുലർച്ചെ മൂകാംബികയിൽ എത്തിച്ചേരും. രാവിലെ മൂകാംബിക ദർശനത്തിനുശേഷം കുടജാദ്രി ക്ഷേത്ര ദർശനം. അതിനു ശേഷം ഉച്ചക്ക് വീണ്ടും മൂകാംബിക ക്ഷേത്ര ദർശനം നടത്തി ഉച്ചഭക്ഷണം കഴിച്ച് മുരുഡേശ്വർ യാത്ര. അതിനു ശേഷം തിരികെ മൂകാംബികയിലെത്തി വീണ്ടും ക്ഷേത്രദർശനം നടത്തി അന്ന് മൂകാംബികയിൽ വിശ്രമം. പിറ്റേന്ന് രാവിലെ Read More…
സിവിൽ സർവീസസ് ടൂർണമെൻ്റ് 2026–27ന് തൃശൂരിൽ തുടക്കം
തൃശൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിവിൽ സർവീസസ് ടൂർണമെൻ്റ് 2026–27ന് തുടക്കമായി. തൃശൂർ എംഎൽഎ രാജൻ ജെ. പല്ലൻ ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിവിധ കായിക ഇനങ്ങളിലായി മത്സരങ്ങൾ നടക്കും. ജീവനക്കാരിൽ കായികക്ഷമതയും സൗഹൃദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ചടങ്ങിൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ഭാരവാഹികളും വിവിധ കായിക സംഘടനാ പ്രതിനിധികളും Read More…
വി.കെ. ശ്രീരാമൻ്റെ പുലിക്കളി പരാമർശം വേദനാജനകമെന്ന് രാജൻ.ജെ.പല്ലൻ
ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നമ്മൾക്കുണ്ടെങ്കിലും ഒരു കലാകാരൻ കൂടിയായ അദ്ദേഹം പുലിക്കളിയെ കുറിച്ച് പ്രയോഗിച്ച വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തൃശൂർ എം.എൽ.എ രാജൻ.ജെ. പല്ലൻ അഭിപ്രായപ്പെട്ടു. തൃശ്ശൂരിൻ്റെ തനത് കലയാണ് പുലിക്കളി. ലോകത്തിൽ ഇത്തരത്തിൽ മനുഷ്യ ശരീരത്തിൽ ചായം തേച്ച് പുലിക്കളിയായി വേഷമിട്ട് താളത്തിനൊപ്പം ചൂവടുകൾ വച്ച് നീങ്ങുന്ന ഒരു കല ഒരുപക്ഷേ ലോകത്തിൽ എവിടെയും ഉണ്ടാക്കണമെന്നില്ല.പുലിക്കളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഞാൻ മേയറായിരിക്കെയാണ് പുലിക്കളി തൃശ്ശൂർ കോർപ്പറേഷൻ നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന് തുടക്കം കുറിച്ചത്. നാലാമോണം Read More…
തൃശ്ശൂർ കോർപ്പറേഷൻ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് എംഎൽഎ രാജൻ.ജെ.പല്ലൻ
തൃശൂർ കോർപറേഷൻ തല ഓണഘോഷം എംഎൽഎ രാജൻ ജെ പല്ലൻ ഉദ്ഘാടനം ചെയ്തു. ഹോളി ഫാമിലി ഹൈ സ്കൂളിൽ വെച്ച് നടന്ന ഓണാഘോഷം ഡിവിഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് പങ്കെടുത്തു.മുൻ ഡെപ്യൂട്ടി മേയർ അഡ്വ. സുബി ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. വില്ലി ജിജോ, കെ.ഗോപാലകൃഷ്ണൻ, ടി ആർ സന്തോഷ്, ജേക്കബ് പുലിക്കോട്ടിൽ, കരോളി ജോഷ്വാ, മേഫിഡെൽസൻ, Read More…
മുതിർന്ന മാധ്യമപ്രവർത്തകരുടെ ഉത്സവബത്തയും പെർഷൻ കുടിശ്ശികയും നൽകണം : സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ
തൃശൂർ : മുടങ്ങിക്കിടക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകരുടെ ഉത്സവ ബത്ത പുനഃസ്ഥാപിക്കനമെന്ന് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിൻ്റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച 1500 രൂപയുടെ വർദ്ധനകുടിശ്ശിക സഹിതം അടിയന്തരമായി കൊടുത്തു തീർക്കണമെന്നും പെൻഷൻ കുടിശ്ശിക അടക്കമുള്ള വിഷയങ്ങളിൽ യൂണിയൻ മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ച നിവേദനത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ അനുകൂല തീരുമാനം കൈക്കൊള്ളണമെന്നും ചെവ്വാഴ്ച്ച തൃശ്ശൂർ പ്രസ് ക്ലബ്ബിൽ ചേർന്ന യൂണിയൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡൻ്റ് എസ്. ആർ. ശക്തിധരൻ അധ്യക്ഷത വഹിച്ചു.ശതാഭിഷിക്തനായ Read More…
വൃത്തി ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്ത് എം.എല്‍.എ. രാജന്‍ ജെ. പല്ലന്‍
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ഡ്രൈ ഡേ-ക്ലോറിനേഷന്‍ ക്യാമ്പയിനിൻ്റെ ജില്ലാതല പരിപാടികള്‍ ‘വൃത്തി ക്യാമ്പയിന്‍’ – ശുചിത്വത്തിലൂടെ പ്രതിരോധം എന്ന പേരില്‍ ജില്ലാ ഭരണകൂടത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിച്ചു. ജൂലൈ 31 വരെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിനിൻ്റെ പോസ്റ്റര്‍ പ്രകാശനം തൃശ്ശൂര്‍ എം.എല്‍.എ. രാജന്‍ ജെ. പല്ലന്‍ നിര്‍വ്വഹിച്ചു. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഞായറാഴ്ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും തുടര്‍ച്ചയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്യാമ്പയിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ Read More…





