India News Politics

നിയമ വിരുദ്ധമായി എൽഡിഎഫ് പിരിച്ച കെട്ടിട നികുതി ഉടമകൾക്ക് തിരികെ നൽകണം

തൃശ്ശൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് വാഗ്ദാനം ചെയ്ത, നിയമ വിരുദ്ധമായി എൽ.ഡി.എഫ് ഭരണസമിതി 2016 മുതൽ പിരിച്ചെടുത്ത കെട്ടിടനികുതി ഉടമകൾക്ക് മടക്കി നൽകി തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് തൃശ്ശൂർ എം.എൽ.എ രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു. ​കോടി കണക്കിന് രൂപയാണ് നികുതിയായും, പലിശയായും തൃശ്ശൂർ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണസമിതി പിരിച്ചെടുത്തതെന്നും, ഞാൻ തൃശ്ശൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുകയും, അന്നത്തെ ഭരണസമിതിക്ക് രേഖാ പ്രകാരം കോൺഗ്രസ് കൗൺസിലർമാർ കത്ത് നൽകിയിട്ടുള്ളതുമാണ്. ​

ബഹു: ഹൈക്കോടതി നിയമവിരുദ്ധമായി തൃശ്ശൂർ കോർപ്പറേഷൻ വാങ്ങിയ കെട്ടിട നികുതി ഉടമകൾക്ക് തിരികെ നൽകണമെന്ന വിധി പ്രഖ്യാപിച്ചതിനുശേഷം, അതിനെതിരെ സുപ്രീം കോടതി അപ്പീൽ പോകണമെന്ന എൽ.ഡി.എഫ് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ അന്നത്തെ കോൺഗ്രസ് കൗൺസിലർമാർ അടക്കം ഭൂരിപക്ഷം അംഗങ്ങളും എതിർത്ത് രേഖാ പ്രകാരം കത്ത് നൽകിയിട്ടും, ഭൂരിപക്ഷ തീരുമാനമില്ലാതെയാണ് എൽ.ഡി.എഫ് ഭരണസമിതി സുപ്രീകോടതിയിൽ അപ്പിൽ നൽകിയതെന്നും, അതിനു വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് ജനങ്ങളുടെ നികുതി പണം ചിലവഴിച്ചതെന്നും മുൻ പ്രതിപക്ഷ നേതാവും, തൃശ്ശൂർ എം.എൽ.എയുമായ രാജൻ.ജെ.പല്ലൻ കുറ്റപ്പെടുത്തി. ​തൃശ്ശൂരിലെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ജനങ്ങൾക്കെതിരെ കോടതിയിൽ പോയവരാണ് കഴിഞ്ഞ 10 വർഷകാലം ഭരിച്ച എൽ.ഡി.എഫ് ഭരണസമിതിയെന്ന് രാജൻ.ജെ.പല്ലൻ ആരോപിച്ചു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള തൃശൂർ കോർപ്പറേഷൻ ഭരണ സമിതി, എൽ.ഡി.എഫ് ഭരണസമിതിയുടെ കാലഘട്ടത്തിൽ നിയമവിരുദ്ധമായി പിരിചെടുത്ത നികുതി പണം ജനങ്ങൾക്ക് തിരിച്ചു നൽകുമെന്നും രാജൻ.ജെ.പല്ലൻ എം.എൽ.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *