കേരളത്തിലെ ഇന്നത്തെ വീടുകളിൽ അതീവ സങ്കീർണ്ണവും ഭയാനകവുമായ ഒരു സാമൂഹിക പരീക്ഷണം നിശബ്ദമായി നടക്കുന്നുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും, ഉയർന്ന വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിക്കാനും, സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാനും എന്ന പേരിൽ മാതാപിതാക്കൾ സ്വന്തം മക്കൾക്ക് ചുറ്റും തീർക്കുന്ന വന്മതിലുകളാണ് ഇതിന്റെ പ്രധാന ഉപകരണം. അക്കാദമിക് മികവു മാത്രമാണ് ഒരു മനുഷ്യന്റെ ജീവിത വിജയത്തിന്റെ ആത്യന്തിക മാനദണ്ഡം എന്ന തെറ്റായ ബോധ്യം മലയാളി മനസ്സുകളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമായി, ചെറുപ്രായത്തിൽ തന്നെ കുട്ടികളെ അയൽപക്കങ്ങളിൽ നിന്നും, കളിക്കളങ്ങളിൽ Read More…
Program
വെർച്വൽ ക്യൂ: 3088 ഭക്തർക്ക് ദർശനം
ഗുരുവായൂരിൽ സുഖ ക്ഷേത്രദർശനത്തിനായി തുടങ്ങിയ വെർച്വൽ ക്യൂ ദർശനം വഴി ആദ്യ രണ്ടു ദിനത്തിൽ മൂവായിരത്തിലേറെ ഭക്തർ ദർശനം നേടി. 4800 ഭക്തർ ഓൺ ലൈൻ വഴി ദർശനം ബുക്ക് ചെയ്തിരുന്നു. പരീക്ഷണടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 ചൊവ്വാഴ്‌ച തുടങ്ങിയ വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് ഇന്നെത്തിയത് 1606 ഭക്തരാണ്. 2400 പേർ ബുക്ക് ചെയ്തിരുന്നു. ആദ്യ ദിനത്തിൽ 1482 ഭക്തർ വെർച്വൽ ക്യൂ സൗകര്യം പ്രയോജനപ്പെടുത്തി. മണിക്കൂറിൽ 300 ഭക്തരെന്ന കണക്കിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ദിവസവും Read More…
അഷ്ടമിരോഹിണി: ഗുരുവായൂർ ക്ഷേത്രം അപ്പം അഡ്വാൻസ് ബുക്കിങ്ങ് തുടങ്ങി
അഷ്ടമിരോഹിണി ദിനത്തെ പ്രധാന വഴിപാടായ അപ്പം ഭക്തർക്ക് മുൻകൂർ ശീട്ടാക്കാം. അപ്പം അഡ്വാൻസ് ബുക്കിങ് തുടങ്ങി. അപ്പം ഒരു രശീതിന് 35 രൂപ പ്രകാരം ഓൺലൈനായും ക്ഷേത്രം അഡ്വാൻസ്. ബുക്കിങ്ങ് കൗണ്ടർ വഴിയും ഭക്തർക്ക് ശീട്ടാക്കാം. ഒരു വഴിപാടുകാരന് പരമാവധി 20 എണ്ണം ശീട്ടാക്കാം. അഷ്ടമിരോഹിണിയുടെ തലേന്നാൾ (സെപ്റ്റംബർ 3) ക്ഷേത്രം കൗണ്ടർ വഴി ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
സുരേഷ് ഗോപിയുടെ ഇടപെടലിൽ പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസഹായം അനുവദിച്ചു: ജസ്റ്റിൻ ജേക്കബ്
തൃശ്ശൂർ: കഴിഞ്ഞ വർഷത്തെ പുലികളി സംഘങ്ങൾക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചിരുന്ന ₹24 ലക്ഷം ധനസഹായം, തൃശ്ശൂർ എംപിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് അനുവദിച്ചതെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 2025-ലെ പുലികളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിക്കുന്നതിനായി ഒരു തവണത്തേക്കുള്ള പ്രത്യേക ഇളവ് അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രാലയം കേരള ടൂറിസം സെക്രട്ടറിക്ക് അയച്ച ഔദ്യോഗിക കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ സാമ്പത്തിക അനുമതികൾക്ക് Read More…
ഓണം മുന്നിൽ കണ്ട് കോഴിയിറച്ചിക്ക് വില കൂട്ടി: ഓണത്തിന് കോഴിയിറച്ചി വേണ്ട എന്ന് മലയാളി തീരുമാനിച്ചാൽ ഈ ചൂഷണം അവസാനിക്കും
മലയാളിയുടെ ദേശീയോത്സവമായ ഓണം സമൃദ്ധിയുടെയും ഒരുമയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ്. കാലങ്ങളായി തുടരുന്ന പരമ്പരാഗത രീതി അനുസരിച്ച് പച്ചക്കറികൾ മാത്രം ഉൾപ്പെടുത്തിയുള്ള വിഭവസമൃദ്ധമായ ഓണസദ്യയാണ് ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണം. എന്നാൽ, ആധുനിക കാലഘട്ടത്തിൽ മലയാളിയുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് ഭൂരിഭാഗം വീടുകളിലും ഓണ നാളുകളിലെ തുടർന്നുള്ള ദിവസങ്ങളിലോ ഉത്രാടപ്പാച്ചിലിന്റെ സമയത്തോ ഇറച്ചിയും മീനും ഭക്ഷണമേശയിലെ പ്രധാന വിഭവങ്ങളായി മാറി. മലയാളിയുടെ ഈ മാറിയ ഭക്ഷണശീലത്തെയും ആവശ്യകതയെയും ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് വിപണിയിലെ കച്ചവടക്കാരും കോഴി Read More…
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ മെഡൽ ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബോക്സിംഗിലും അത്‌ലറ്റിക്‌സിലുമായി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളുടെ നേട്ടം രാജ്യത്തിന് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബോക്സിംഗിൽ സച്ചിൻ സിവാച് (പുരുഷൻമാരുടെ 60 കിലോ), അരുന്ധതി ചൗധരി (വനിതകളുടെ 70 കിലോ), പ്രിയ ഘംഗാസ് (വനിതകളുടെ 60 കിലോ), സാക്ഷി (വനിതകളുടെ 51 കിലോ), ജാസ്മിൻ ലംബോറിയ (വനിതകളുടെ 57 കിലോ), പ്രീതി (വനിതകളുടെ 54 കിലോ) എന്നിവർ Read More…
ആഗോള കടുവാ ദിനം: ഇന്ത്യയുടെ കടുവ സംരക്ഷണ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ആഗോള കടുവാ ദിനത്തോടനുബന്ധിച്ച് വന്യജീവി സ്നേഹികൾക്ക് ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കടുവ സംരക്ഷണത്തിൽ ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ആവർത്തിച്ചു. ലോകത്തിലെ ആകെ കടുവകളിൽ ഏകദേശം 70 ശതമാനവും ഇന്ത്യയിലാണ് എന്നത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലെ (X) കുറിപ്പുകളിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള സംസ്കാരവും ജനങ്ങളുടെ കൂട്ടായ മനോഭാവവുമാണ് രാജ്യത്തിൻ്റെ കടുവ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതെന്ന് വ്യക്തമാക്കി. ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള സംരക്ഷണ പ്രവർത്തനങ്ങൾ, പ്രാദേശിക Read More…
ആറുദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് തീർത്ഥാടനം പുനരാരംഭിച്ചു
ജമ്മു: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആറുദിവസമായി നിർത്തിവെച്ചിരുന്ന വാർഷിക അമർനാഥ് തീർത്ഥാടനം ശനിയാഴ്ച പുനരാരംഭിച്ചു. ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് 6,269 തീർത്ഥാടകർ കശ്മീർ താഴ്വരയിലെ ബൽതാൽ ബേസ് ക്യാമ്പിലേക്ക് യാത്ര തിരിച്ചതായി അധികൃതർ അറിയിച്ചു. തുടർച്ചയായ മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ജൂലൈ 19-നാണ് തീർത്ഥാടനം മുൻകരുതൽ നടപടിയുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചത്. അനന്ത്നാഗ് ജില്ലയിലെ 48 കിലോമീറ്റർ ദൈർഘ്യമുള്ള പരമ്പരാഗത പഹൽഗാം പാതയിലും ഗന്ദർബാൽ ജില്ലയിലെ 14 കിലോമീറ്റർ ദൈർഘ്യമുള്ള ബൽതാൽ Read More…
ഭിക്ഷാടന മുക്ത ഭാരതം; 35,000 പേരെ പുനരധിവസിപ്പിക്കാൻ കേന്ദ്രത്തിൻ്റെ സ്മൈൽ പദ്ധതി
ന്യൂഡൽഹി: ഭിക്ഷാടനം നടത്തുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ പുനരധിവാസം ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന സ്മൈൽ (Support for Marginalized Individuals for Livelihood and Enterprise – SMILE) പദ്ധതി വിപുലീകരിക്കുന്നു. 2030-31 സാമ്പത്തിക വർഷത്തോടെ 35,000 പേരെ പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ രാജ്യത്തെ 216 നഗരങ്ങളിലാണ് സ്മൈൽ ഭിക്ഷാടന പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 295 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. മെട്രോ നഗരങ്ങൾ, തീർത്ഥാടന Read More…
ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’ വിക്ഷേപണം ഇന്ന്
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ വാഹനമായ ‘വിക്രം-1’ ഇന്ന് രാവിലെ 11.30ന് വിക്ഷേപിക്കും. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച നാലുഘട്ട റോക്കറ്റാണിത്. വേഗത്തിലും ആവശ്യാനുസൃതമായും ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിനാണ് വിക്രം-1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് നിർണായക നാഴികക്കല്ലായാണ് ഈ ദൗത്യത്തെ വിലയിരുത്തപ്പെടുക. രാജ്യത്തെ യുവജനങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും സംരംഭകത്വ മനോഭാവവും ഈ ദൗത്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. Read More…









