Agriculture Environment India News Program

രാജസ്ഥാനിൽ വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ്‌ ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികളെ കാട്ടിലേക്ക് തുറന്നുവിട്ടു

ജയ്‌സാൽമീർ: വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (Great Indian Bustard – GIB) പക്ഷികളുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവയ്പ്പ്. രാജസ്ഥാനിലെ ജയ്‌സാൽമീറിലുള്ള സാം ഗ്രാമത്തിന് സമീപം ഡെസേർട്ട് നാഷണൽ പാർക്കിൽ നാല് ആൺപക്ഷികളെ കാട്ടിലേക്ക് തുറന്നുവിട്ടു. ഏകദേശം പത്തുവർഷത്തെ സംരക്ഷണ പ്രജനന പ്രവർത്തനങ്ങൾക്കുശേഷമാണ് പദ്ധതിയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. സാമിലെയും രാംദേവ്രയിലെയും സംരക്ഷണ പ്രജനന കേന്ദ്രങ്ങളിൽനിന്ന് കാട്ടിലേക്ക് തുറന്നുവിടാൻ തിരഞ്ഞെടുത്ത പത്ത് പക്ഷികളിൽ നാലെണ്ണത്തെയാണ് ഇപ്പോൾ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിട്ടത്. ഒരുകാലത്ത് ഇന്ത്യയുടെ പടിഞ്ഞാറൻ Read More…