തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി തിങ്കളാഴ്ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ, മറ്റു ഉൽപ്പന്നങ്ങൾ 10% മുതൽ 40% വരെ വിലക്കുറവിൽ വിപണിയിൽ ലഭ്യമാകും.
1601 രൂപ വിലയുള്ള കിറ്റുകൾ 1082 രൂപയ്ക്ക് വിതരണം ചെയ്യുമെന്നു കൺസ്യൂമർഫെഡ് അറിയിച്ചു. ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമായിരിക്കും.
വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂരിൽ നിർവഹിച്ചു. ജനുവരി 1 വരെ വിപണി പ്രവർത്തിക്കും.
സാധാരണക്കാർക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനും ഗുണമേന്മ ഉറപ്പാക്കാനും ഈ വിപണി ലക്ഷ്യമിടുന്നതായി കൺസ്യൂമർഫെഡ് അറിയിച്ചു.
170 വിപണന കേന്ദ്രങ്ങളിലൂടെയാണ് വിൽപ്പന നടത്തുക. കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഉൽപ്പന്നങ്ങളും 50 കോടിയുടെ നോൺ-സബ്സിഡി ഉൽപ്പന്നങ്ങളും ഉൾപ്പെടെ 75 കോടി രൂപയുടെ വിൽപ്പന ലക്ഷ്യമിടുന്നുവെന്ന് ചെയർമാൻ അറിയിച്ചു.