Kerala News

വിഷു – ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം 11ന്

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു – ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11 ന് രാവിലെ 9 ന് തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ Read More…

Kerala News

40% വരെ വിലക്കുറവ്; കൺസ്യൂമർഫെഡിന്റെ വിഷു-ഈസ്റ്റർ ചന്ത ഏപ്രിൽ 12 മുതൽ

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റർ സബ്‌സിഡി ചന്ത ഏപ്രിൽ 12 മുതൽ 21 വരെ തുടർച്ചയായി 10 ദിവസം നടത്താനാണ് തീരുമാനം. വിഷു-ഈസ്റ്റർ ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11-ാം തീയതി രാവിലെ 9 മണിക്ക് മന്ത്രി വി. എൻ. വാസവൻ തിരുവനന്തപുരത്ത് നിർവഹിക്കും. കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, 14 ജില്ലാ കേന്ദ്രങ്ങളിലെ വിൽപ്പനശാലകൾ എന്നിവ ഉൾപ്പെടുത്തി 170 വിപണന കേന്ദ്രങ്ങൾ സജ്ജമാണ്. പൊതു മാർക്കറ്റിനേക്കാൾ 40% Read More…

Kerala News

കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി: 13 ഇനം സബ്സിഡിയിലും, മറ്റ് ഉൽപ്പന്നങ്ങൾ 40% വരെ വിലക്കുറവിൽ

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി തിങ്കളാഴ്ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ, മറ്റു ഉൽപ്പന്നങ്ങൾ 10% മുതൽ 40% വരെ വിലക്കുറവിൽ വിപണിയിൽ ലഭ്യമാകും. 1601 രൂപ വിലയുള്ള കിറ്റുകൾ 1082 രൂപയ്ക്ക് വിതരണം ചെയ്യുമെന്നു കൺസ്യൂമർഫെഡ് അറിയിച്ചു. ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമായിരിക്കും. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ Read More…