Kerala

പരാജയ ഭീതിയിൽ ഇടതും-വലതും കുപ്രചരണം നടത്തി തെറ്റിദ്ധാരണ പരത്തുന്നു – അഡ്വ കെ.കെ അനീഷ്കുമാർ

തൃശ്ശൂർ: ബിജെപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ഇടതും വലതും ആരോപണം ഉന്നയിക്കുന്നത് തോൽവി ഉറപ്പായപ്പോഴുള്ള മുൻകൂർ ജാമ്യമെടുക്കലാണ്. ഇത്തരം ദുരാരോപണങ്ങൾ കൊണ്ട് സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ മാറ്റ് കുറയ്ക്കാമെന്ന വ്യാമോഹം നടക്കില്ല. വോട്ടിന് പണം നൽകലും കള്ളവോട്ട് ചെയ്യലും കോൺഗ്രസ്സ് – സിപിഎം പാരമ്പര്യമാണ്. അത്തരം ആരോപണങ്ങൾ ബിജെപിയുടെ അടുത്ത് വിലപ്പോവില്ല. സിപിഎം ചാവേറുകളെ വെച്ച് ബിജെപിയെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥയുണ്ടാക്കിയാൽ അതിനെ ശക്തമായി നേരിടും. ബിജെപി ഓഫീസിലെ സ്ഥിരതാമസക്കാർക്ക് വോട്ട് ചെയ്യാൻ ടി.എൻ പ്രതാപൻ്റെ അനുമതി ആവശ്യമില്ല. രാഷ്ട്രീയരംഗം മലീമസമാക്കി മുതലെടുക്കാൻ ശ്രമിക്കുന്ന ഇടത്-വലത് കുടിലത തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയുമെന്നും അനീഷ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *