ഫുകെറ്റ്: തായ്‌ലാന്‍ഡിലെ ഫുകെറ്റിൽ നൂറിലേറെ യാത്രക്കാരുമായി എയർ ഇന്ത്യ 377 വിമാനം കഴിഞ്ഞ നാല് ദിവസമായി സാങ്കേതിക തകരാറിനെത്തുടർന്ന് കുടുങ്ങിക്കിടക്കുകയാണ്. യാത്രാ വൈകിപ്പിച്ചതിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചെങ്കിലും യാത്രക്കാർ സോഷ്യൽ മീഡിയ വഴി പ്രതിഷേധം അറിയിച്ചു.
ഡൽഹിയിലേക്ക് 16-ാം തീയതി രാത്രി പുറപ്പെടേണ്ട ആയിരുന്ന വിമാനം ആദ്യം ആറ് മണിക്കൂർ വൈകുമെന്ന് അറിയിച്ചെങ്കിലും തുടർന്ന് യാത്രക്കാരെ വിമാനത്തിൽ കയറ്റി ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചു ഇറക്കി. വൈകിപ്പിക്കൽ കാരണം ഡ്യൂട്ടി സമയപരിധി ആയിരുന്നു.
17-ാം തീയതി യാത്ര പുനരാരംഭിച്ചപ്പോൾ രണ്ടരമണിക്കൂർ പറന്ന ശേഷം വീണ്ടും സാങ്കേതിക തകരാറുണ്ടായതോടെ അടിയന്തര ലാൻഡിംഗ് വേണ്ടിവന്നു.
യാത്രക്കാർക്ക് പണം തിരിച്ച് നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.പകുതി യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ തിരിച്ചയച്ചതായി വ്യക്തമാക്കിയ കമ്പനി, കുടുങ്ങിക്കിടക്കുന്നവർക്കായി ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉടൻ തന്നെ ബാക്കി യാത്രക്കാരെ തിരിച്ചയക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി.