India International News

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുത്ത് എയര്‍ ഇന്ത്യ. അന്താരാഷ്ട്രാ സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് മുമ്പ് നൂറിലധികം സര്‍വീസുകളാണ് അന്താരാഷ്ട്രാ തലത്തില്‍ കമ്പനി നിര്‍ത്തലാക്കിയത്. വടക്കു കിഴക്കേ ഇന്ത്യയേയും പശ്ചിമേഷ്യയേയും ബന്ധിപ്പിക്കാനായി ചരിത്രത്തിലാദ്യമായി നേരിട്ടുള്ള വിമാന സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിരുന്നു. അസാമിലെ ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്നും ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുക.

India Kerala News

അഹമ്മദാബാദ് വിമാനാപകടത്തിന് ഇന്നേക്ക് ഒരാണ്ട്

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2025 ജൂണ്‍ 12ന് ഉണ്ടായ എയര്‍ ഇന്ത്യ AI 171 വിമാനാപകടം. ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ തന്നെ വലിയ അപകടം തന്നെയായിരുന്നു ഇത്.വിമാനം റണ്‍വേ 23ല്‍ നിന്നും ഉച്ചക്ക് 1.38ന് ടേക്ക് ഓഫ് ചെയ്തു 3 സെക്കന്റുകള്‍ കഴിഞ്ഞതും രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ റണ്ണിംഗ് പൊസിഷനില്‍ നിന്നും കട്ട് ഓഫ് പൊസിഷനിലേക്ക് മാറുകയും പറന്നുയര്‍ന്ന് Read More…

India News

എഞ്ചിൻ തകരാർ, എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി

ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യയുടെ വിമാനം എഞ്ചിനിൽ തീപിടിത്തമുണ്ടായെന്ന സംശയത്തെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. AI2802 എന്ന Airbus A320 വിമാനമാണ് സുരക്ഷാ നടപടികളുടെ ഭാഗമായി അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാന ജീവനക്കാർ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വിമാനം സുരക്ഷിതമായി ഇറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എല്ലാവരും സാധാരണ രീതിയിൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതായും കമ്പനി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ Read More…

International News

ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷം: മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം വഷളായതോടെ IndiGoയും Air Indiaയും പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്ന് ഇരുകമ്പനികളും വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. അർധരാത്രി വരെയാണ് ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്; സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് കമ്പനി Read More…

India News

വിമാനങ്ങളിലെ ആവർത്തിച്ച സാങ്കേതിക തകരാറുകൾ: എയർ ഇന്ത്യ ഗ്രൂപ്പ് ഒന്നാമതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാനക്കമ്പനികളുടെ വിമാനങ്ങളിൽ ആവർത്തിച്ച് ഉണ്ടാകുന്ന സാങ്കേതിക തകരാറുകളിൽ എയർ ഇന്ത്യ ഗ്രൂപ്പ് ഒന്നാമതെന്ന് കേന്ദ്ര സർക്കാർ. പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, പരിശോധനയ്ക്ക് വിധേയമാക്കിയ എയർ ഇന്ത്യ വിമാനങ്ങളിൽ പത്തിൽ ഏഴിലേറെയിലും തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ലോക്സഭയിൽ വ്യോമയാന മന്ത്രാലയം നൽകിയ വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഇന്ത്യൻ വിമാനക്കമ്പനികളിലായി മൊത്തം 377 വിമാനങ്ങളിൽ ആവർത്തിച്ച സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ എയർ ഇന്ത്യയുടെയും Read More…

India News

വിമാനം നേരത്തെ ലാന്‍ഡ് ചെയ്തു, പക്ഷേ ലഗേജ് ഇല്ല! 40 യാത്രക്കാരുടെ ബാഗുകള്‍ മുംബൈയില്‍ മറന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: മുംബൈ–ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവനക്കാരുടെ വീഴ്ച മൂലം കടുത്ത ദുരനുഭവം. നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് ഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്തെങ്കിലും, ഏകദേശം 40 യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ മറന്നുവെച്ച നിലയിലാണ് വിമാനം പറന്നെത്തിയത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 2677 വിമാനമാണ് വിവാദത്തിലായത്. വിമാനം നേരത്തെയെത്തിയതിന്റെ സന്തോഷത്തോടെ ലഗേജ് ബെല്‍റ്റിലേക്ക് എത്തിയ യാത്രക്കാര്‍ അവിടെ കണ്ടത് നിരാശാജനകമായ കാഴ്ചയായിരുന്നു. തങ്ങളുടെ ബാഗുകള്‍ വിമാനത്തില്‍ Read More…

India News

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ല, അതൊരു അപകടമായിരുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കഴിഞ്ഞ ജൂണ്‍ 12ന് അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് എയര്‍ ഇന്ത്യ ഡ്രീംലൈനറിന്റെ ചീഫ് പൈലറ്റിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പൈലറ്റിന്റെ 91 വയസുള്ള പിതാവിന് ഒരു തരത്തിലുള്ള മാനസികപ്രയാസവും സൃഷ്ടിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ”പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലും പൈലറ്റിനെതിരെ ഒരു സൂചനയും ഇല്ല”, ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നിര്‍ഭാഗ്യകരമായ’ വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. മരിച്ച പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സഭര്‍വാളിന്റെ പിതാവ് പുഷ്‌കരാജ് Read More…

India News

‘സംഭവിച്ചത് ​ഗോ എറൗണ്ട്; അടിയന്തര ലാൻഡിങിൽ വിശദീകരണവുമായി എയർ ഇന്ത്യ

ചെന്നൈ : വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ വിശദീകരണവുമായി  എയർ ഇന്ത്യ . റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടത്. അടിയന്തര ലാൻഡിങ്ങിൽ സുരക്ഷാ വീഴ്ചയില്ല. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല. എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശപ്രകാരമാണ് ആദ്യ ലാൻഡിങ് ഒഴിവാക്കിയതെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നു. ‘സംഭവിച്ചത് ​ഗോ എറൗണ്ട് ആണ്. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്’. വിമാനത്തിന്റെ തകരാർ പരിഹരിച്ചു എന്നും എയർ ഇന്ത്യ വ്യക്തമാക്കി. ചെന്നൈയിൽ അടിയന്തര ലാൻഡിങ് Read More…

India News

അഹമ്മദാബാദ് ദുരന്തം; പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍; മന്ത്രി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയിലെന്ന് വ്യോമയാന സഹമന്ത്രി. ജൂണ്‍ പതിനാറിന് ശേഷം 51 കമാന്‍ഡര്‍മാര്‍ ഉള്‍പ്പടെ 112 പൈലറ്റുമാര്‍ മെഡിക്കല്‍ അവധിയിലാണെന്ന് സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. എയര്‍ ഇന്ത്യ അപകടത്തിന് ശേഷം പൈലറ്റുമാര്‍ കൂട്ട അവധിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ജയപ്രകാശ് എംപിയുടെ ചോദ്യത്തിനാണ് വ്യോമയാന സഹമന്ത്രി മുരളീധരന്‍ മൊഹോള്‍ ലോക്‌സഭയെ രേഖാമുലം ഇക്കാര്യം അറിയിച്ചു. അപകടത്തിന് ശേഷം പൈലറ്റുമാരുടെ മെഡിക്കല്‍ ലീവിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായതും 112പേര്‍ അവധിയിലാണെന്നും മന്ത്രി അറിയിച്ചു. ഇതില്‍ 51 Read More…

India News

അഹമ്മദാബാദ് വിമാനാപകടം: ക്യാപ്റ്റൻ ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്തതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്; പൈലറ്റുമാരെ അപകീർത്തിപ്പെടുത്തുന്ന ശ്രമമെന്ന് സംഘടന

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നും യു എസ് മാധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ Read More…