India International News

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുത്ത് എയര്‍ ഇന്ത്യ. അന്താരാഷ്ട്രാ സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് മുമ്പ് നൂറിലധികം സര്‍വീസുകളാണ് അന്താരാഷ്ട്രാ തലത്തില്‍ കമ്പനി നിര്‍ത്തലാക്കിയത്.

വടക്കു കിഴക്കേ ഇന്ത്യയേയും പശ്ചിമേഷ്യയേയും ബന്ധിപ്പിക്കാനായി ചരിത്രത്തിലാദ്യമായി നേരിട്ടുള്ള വിമാന സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിരുന്നു. അസാമിലെ ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്നും ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *