Health Kerala Medical News

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല


സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല രോഗം ബാധിച്ചുവെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കും, വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്കും, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒരാള്‍ വീതവുമാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെയായി 180 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ ഉണ്ടായത്. 6 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെയായി 256 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്.

കോഴിക്കോട് നിപ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാളെ 21 ദിവസത്തെ നിരീക്ഷണത്തിന് ശേഷം പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഗിയുടെ സഹപ്രവര്‍ത്തകനാണ് ഇദ്ദേഹം. നിരീക്ഷണ സമയത്ത് രോഗലക്ഷണങ്ങളൊന്നും ഇദ്ദേഹത്തിനില്ലായിരുന്നു. അതെസമയം നിപ രോഗബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *