Health Kerala Medical News

സംസ്ഥാനത്ത് ആറ് പേര്‍ക്ക് ഷിഗെല്ല

സംസ്ഥാനത്ത് ആറ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. മലപ്പുറത്ത് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെയായി 197 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ വര്‍ഷം ഇതുവരെയായി 273 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതെസമയം നിപ ബാധിതന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്.നിപ ബാധിതനുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന നിരീക്ഷണം പൂര്‍ത്തിയാക്കിയ നാല് പേരെ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കി.

Health Kerala Medical News

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല

സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല രോഗം ബാധിച്ചുവെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കും, വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്കും, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒരാള്‍ വീതവുമാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെയായി 180 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ ഉണ്ടായത്. 6 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെയായി 256 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. കോഴിക്കോട് നിപ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാളെ 21 ദിവസത്തെ നിരീക്ഷണത്തിന് Read More…

Health Kerala Medical News

കേരളത്തില്‍ ആറ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ, കൊല്ലം ജീല്ലകളില്‍ രണ്ട് പേര്‍ വീതവും, തിരുവനന്തപുരം, വയനാട് ജില്ലകളിലായി ഒരാള്‍ വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം 172 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മരണവും റിപ്പോര്‍ട്ട് ചെ.്തു. ഈ വര്‍ഷം ഇതുവരെയായി 248പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. അതെസമയം നിപ രോഗബാധയില്‍ നേരിയ ആശ്വാസമുണ്ട്. നിപ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോള്‍ പുതിയ രോഗബാധ ഒന്നും ഉണ്ടാകാത്തത് ആശങ്ക ഒഴിവാക്കിയിട്ടുണ്ട്. Read More…

Health Kerala Medical News

കോഴിക്കോട് 9 വയസുകാരന് ഷിഗെല്ല

കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് തൂണേരിയില്‍ 9 വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും ബാധിച്ച കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് പരിശോധന ഫലം വന്നത്. 9 വയസുകാരന്റെ 5 വയസുള്ള അനുജത്തിക്ക് സമാന രോഗലക്ഷണങ്ങളെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്ന് 3 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കുട്ടികളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മലേറിയ ബാധിച്ച Read More…

Health Kerala Medical News

നിപ പ്രതിരോധം കാര്യക്ഷമമല്ല: വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്ത്. നിപ ഗൗരവമായി കാണേണ്ട വിഷയമാണ്. അതിനെ അത്തരത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നും അത്യന്തം ശോചനീയമായ അവസ്ഥയാണ് നിലവിലുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.‘ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ആരോഗ്യമേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല, അത്യന്തം ശോചനീയമായ അവസ്ഥയാണുള്ളത്. മുമ്പ് എങ്ങനെ കൈകാര്യം ചെയ്തുവെന്നും പരിശോധിക്കണം.’ പിണറായി വിജയന്‍ പറഞ്ഞു.

Health Kerala Medical News

അതീവ ഗുരുതരാവസ്ഥയില്‍ നിപ രോഗി: റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം വന്നതില്‍ പോസിറ്റീവ് ആണെന്നാണ് അറിയിച്ചിരിക്കുന്നത്. രാമനാട്ടുകര നഗരസഭ പരിധിയില്‍ ഫറൂഖ് കോളേജിനടുത്ത് താമസിക്കുന്ന 44 കാരന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നിരന്നു. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 13 പേരെ ഒരു വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ Read More…

Health Kerala Medical News

നിപ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത

നിപ രോഗബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും, ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം ചേരും. രോഗബാധിതന്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വെൻ്റിലേറ്ററിലാണുള്ളത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ക്വാറൻ്റീനിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗബാധിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതിനാല്‍ മെഡിക്കല്‍ കോളേജില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Health Kerala Medical News

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ രോഗം സ്ഥിരീകരിച്ചു. ഫറൂഖ് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി മിംസ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവര്ഡത്തകര്‍ ക്വാറന്റൈനിലേക്ക് മാറേണ്ടി വരും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ അടിയന്തര യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് കളക്ടര്‍ക്കാണ് യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ അടിയന്തര യോഗം ചേരുമെന്നാണ് ലഭിക്കുന്ന വിവരം.ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശപ്രകാരം രോഗിയെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. പൊതുജനം ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.

International News

ബംഗ്ലാദേശിൽ നിപ വൈറസ് മരണം; വിമാനത്താവളങ്ങളിൽ ജാഗ്രതാ പരിശോധനകൾ ശക്തം

വടക്കൻ ബംഗ്ലാദേശിൽ നിപ വൈറസ് ബാധിച്ച് ഒരു സ്ത്രീ മരിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ഇതോടെ ഏഷ്യയിലെ നിരവധി രാജ്യങ്ങളിൽ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധനകൾ കർശനമാക്കി. നേരത്തെ പശ്ചിമ ബംഗാളിൽ രണ്ട് നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, മേഖല മുഴുവൻ ആരോഗ്യ ജാഗ്രതയിലാണ്. 40–50 വയസ്സിനിടയിലുള്ള സ്ത്രീയാണ് പനി, തലവേദന എന്നിവയെ തുടർന്ന് ഹൈപ്പർസലൈവേഷൻ, ദിശാബോധം നഷ്ടപ്പെടൽ, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സയ്ക്കിടെ ഒരാഴ്ചയ്ക്കുശേഷമാണ് മരണം സംഭവിച്ചത്. മരണത്തിന് ഒരു Read More…

Kerala News

പാലക്കാട് ഒരാള്‍ക്ക് കൂടി നിപ; രോഗം ബാധിച്ചു മരിച്ചയാളുടെ മകനും വൈറസ് ബാധ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 32 കാരന് രോഗം ബാധ കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച 58 കാരന് ഒപ്പം ആശുപത്രിയില്‍ സഹായിയായി മകനായിരുന്നു ഉണ്ടായിരുന്നത്. ജൂലെെ 12 ന് ആയിരുന്നു മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 58 കാരന്‍ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് Read More…