കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം വന്നതില്‍ പോസിറ്റീവ് ആണെന്നാണ് അറിയിച്ചിരിക്കുന്നത്. രാമനാട്ടുകര നഗരസഭ പരിധിയില്‍ ഫറൂഖ് കോളേജിനടുത്ത് താമസിക്കുന്ന 44 കാരന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നിരന്നു. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 13 പേരെ ഒരു വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആ പ്രദേശത്തെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കും.





