Health India Kerala News Politics

BJP കൗൺസിലർമാർ “റീത്ത് ” വെച്ച് പ്രതിഷേധിച്ചു

തൃശ്ശൂർ: നഗരത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പ്രധാനകാരണം റോഡിലെ കുഴികളിൽ ബൈക്ക് യാത്രികർക്ക് വീണിട്ടാണ്. റോഡിലെ കുഴികൾ അടയ്ക്കാൻ കോടികൾ ചെലവിട്ട് അമൃത് 2.0 ഫണ്ട് കോർപ്പറേഷൻ വാങ്ങിയ Pot whole മെഷീൻ മാസങ്ങളായി ഉപയോഗിക്കാതെ കോർപ്പറേഷനിൽ പാർക്കിംഗ് ഏരിയയിൽ കയറ്റിയിട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ഇന്നുച്ചയ്ക്ക് 12 30ന് ബിജെപി കൗൺസിലർമാർ മെഷീനിൽ റീത്തു വച്ച് പ്രതിഷേധിച്ചു.

കഴിഞ്ഞ കുറേ മാസങ്ങളായി കട്ടപ്പുറത്തിരിക്കുന്ന പോട്ട് ഹോൾ മെഷീൻ വണ്ടി എത്രയും വേഗം നിരത്തിലറക്കി റോഡിലെ കുഴികൾ അടച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന് ബിജെപി പാർലമെൻററി പാർട്ടി ലീഡർ രഘുനാഥ് സി മേനോൻ ആവശ്യപ്പെട്ടു. കട്ടപ്പുറത്തിരിക്കുന്ന പോട്ട് ഹോൾ മെഷീൻ വണ്ടിയിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധ സമരം രഘുനാഥ് സി മേനോൻ ഉദ്‌ഘാടനം ചെയ്തു.

സമരത്തിന് കൗൺസിലർമാരായ കൃഷ്‌ണ മോഹൻ A V, വിൻഷി അരുൺകുമാർ,പൂർണ്ണിമ സുരേഷ്, വിനോദ് കൃഷ്‌ണ , മുംതാസ് ചിഞ്ചു, പത്മിനി ഷാജി, Adv രേഷ്‌മ M മേനോൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *