നിപ രോഗബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും, ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം ചേരും. രോഗബാധിതന്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വെൻ്റിലേറ്ററിലാണുള്ളത്.
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ക്വാറൻ്റീനിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗബാധിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതിനാല്‍ മെഡിക്കല്‍ കോളേജില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.





