Kerala News

ഗോപന് സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയില് മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ ആറാലുംമൂട് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു. ഇരിക്കുന്ന നിലയില്‍ കല്ലറയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തി. നെഞ്ച് വരെ പൂജാദ്രവ്യങ്ങള് നിറച്ച നിലയിലായിരുന്നു മൃതദേഹം. ഭസ്മം, സുഗന്ധദ്രവ്യങ്ങള് എന്നിവ മൃതദേഹത്തിന് സമീപം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കല്ലറ തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ. ഫോറന്‍സിക് വിദഗ്ധരും അന്വേഷണ സംഘവും സ്ഥലത്തെത്തി. ഇന്ക്വസ്റ്റ് നടപടികള്ക്കുശേഷം മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തും. കൂടാതെ, മൃതദേഹം ഗോപന് സ്വാമിയുടേതാണോ എന്നത് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്തും.

ഗോപന് സ്വാമിയുടെ മരണത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത് മരണത്തിനു ശേഷം കുടുംബം പതിപ്പിച്ച പോസ്റ്ററിലൂടെ മാത്രമാണ്. സമാധി പൊളിച്ച് പരിശോധിക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമെന്ന നിലയില്‍ അന്വേഷണം നീങ്ങുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *