Kerala News

രാഹുൽ ഈശ്വർ റിമാൻ‍ഡിൽ; ജാമ്യമില്ല

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാൻ‍ഡിൽ. സൈബർ അധിക്ഷേപ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു.

രാഹുലിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ലാപ് ടോപ്പിൽ നിർണായക ദൃശ്യങ്ങളുണ്ടെന്നു കോടതി കണ്ടെത്തി. ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി റിമാൻഡ് ചെയ്ത് ഉത്തരവിട്ടത്.

അതിജീവിതയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ബിഎന്‍എസ് 75(3) വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്.

രാഹുലിന്റെ ലാപ്‌ടോപും ഫോണും പൊലീസ് ച്ചെടുത്തിരുന്നു. ഇന്നലെ വൈകീട്ടാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. എ ആര്‍ ക്യാംപിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്.

അധിക്ഷേപിക്കുന്ന വിഡിയോ പരാമര്‍ശം നടത്തിയ വിഡിയോ അപ്‌ലോഡ് ചെയ്തത് ലാപ്‌ടോപില്‍ നിന്നാണെന്നാണ് രാഹുല്‍ പൊലീസിന് നല്‍കിയ മൊഴി. പിന്നീട് ഫോണിലും ഇതേ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഫോണും പൊലീസ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *