തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം ഉള്‍പ്പെടെ പരിഗണിച്ചാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാല് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിലപാട് എടുക്കുകയായിരുന്നു. സ്ത്രീ പീഡനകേസുകളിലെ ഇരകളെ അപമാനിക്കുന്ന വിധത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിഡിയോ പങ്കുവയ്ക്കുന്നത് രാഹുല്‍ ഈശ്വര്‍ പതിവായി ചെയ്യുന്നുണ്ട്. Read More…
Tag: no bail
രാഹുൽ ഈശ്വർ റിമാൻഡിൽ; ജാമ്യമില്ല
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാൻഡിൽ. സൈബർ അധിക്ഷേപ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. രാഹുലിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ലാപ് ടോപ്പിൽ നിർണായക ദൃശ്യങ്ങളുണ്ടെന്നു കോടതി കണ്ടെത്തി. ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി റിമാൻഡ് ചെയ്ത് ഉത്തരവിട്ടത്. അതിജീവിതയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ Read More…


