Education India News Politics

പെണ്‍കുട്ടികള്‍ വിദ്യ അഭ്യാസിക്കേണ്ട കാര്യമില്ലെന്ന് ബിഹാര്‍ വിദ്യാഭ്യാസമന്ത്രി


പെണ്‍കുട്ടികള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും അവര്‍ വിദ്യ അഭ്യസിക്കേണ്ട കാര്യമില്ലെന്നും ബിഹാറിലെ പുതിയ വിദ്യാഭ്യാസമന്ത്രി. മിഥിലേഷ് തിവാരിയാണ് വിവാദമായ പ്രസ്താവന ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലിരുന്നാല്‍ മതിയെന്നും അതാണ് ഭംഗിയെന്നുമാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന. ഇതിനുപുറമെ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും മിഥിലേഷ് തിവാരി പറഞ്ഞു.
‘എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ നമ്മുടെ ശക്തിയും സമൃദ്ധിയുമാണെന്നും നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊള്ളുമ്പോള്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങേണ്ട ആവശ്യമില്ലെന്നും’ ആണ് മിഥിലേഷ് തിവാരി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *