.ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ

വനിതകൾക്കും കൈ കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർക്കും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പ്രത്യേക വരിസംവിധാനം ഒരുക്കുവാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ ഒന്നുമുതൽ ഈ സംവിധാനം നിലവിൽ വരുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ തീരുമാനം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന വനിതകൾക്കും കുഞ്ഞുങ്ങൾക്കും അനുഗ്രഹമാകുമെന്നുംചെയർമാൻ പറഞ്ഞു. ക്ഷേത്രത്തിനകത്തെ തിക്കും തിരക്കും ഒഴിവാക്കും. ക്ഷേത്രത്തിനകത്തെ പരമാവധി ക്യൂ സംവിധാനം ഘട്ടം ഘട്ടമായി ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റും – ഇതിനായി വിശദമായ പഠനം നടത്തും. ലോകത്തിനാകെ മാതൃകയായ ക്ഷേത്രമായി ഗുരുവായൂരിനെ മാറ്റുമെന്നും ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ദേവസ്വം ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ .എസ് ബാലഗോപാൽ, എം.യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ സന്നിഹിതരായി.




