
ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ ആനന്ദധാരയായി ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം. സംഗീത മാധൂര്യപ്രവാഹമായ കീർത്തനങ്ങൾ ആസ്വാദക മനം നിറച്ചു . ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് പഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയത്. തുടർന്ന് ജഗദാനന്ദ കാരക എന്ന നാട്ട രാഗത്തിലുള്ള കീർത്തനം ആദിതാളത്തിൽ.
പിന്നെ ഗൗള രാഗത്തിൽ ദുഡുകു ഗല. തുടർന്ന് ആരഭി രാഗത്തിൽ സാധിൻ ചെനെ എന്നീ കീർത്തനങ്ങൾ. അവസാനമായി എന്തരോ മഹാനുഭാവുലു എന്ന ശ്രീരാഗ കീർത്തനം.
മേൽപുത്തുർ ആഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സ് ഒന്നാകെ ആ കീർത്തനത്തിനൊപ്പം ചേർന്നു.
പഞ്ചരത്ന കീർത്തനാലാപനം ശ്രീ ഗുരുവായൂരപ്പനുള്ള സമ്പൂർണ്ണ ഗാനാർച്ചനയായി. ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്ന കീർത്തനങ്ങൾ. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമി നാളിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ അരങ്ങേറുന്നത്. വായ്പാട്ടിൽ ചെമ്പൈ സ്വാമികളുടെ ശിഷ്യരായ പത്മശ്രീ ടി.വി ഗോപാലകൃഷ്ണൻ, മണ്ണൂർ രാജകുമാരനുണ്ണി എന്നിവർക്കൊപ്പം പാർവ്വതിപുരം പത്മനാഭ അയ്യർ ,അടൂർ സുദർശൻ,ചേപ്പാട് എ.ഇ.വാമനൻ നമ്പൂതിരി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം, മുഖത്തല ശിവജി, നെടുംകുന്നം ശ്രീദേവ്, ആനയടി പ്രസാദ്, മൂഴിക്കുളം ഹരികൃഷ്ണൻ, ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ, കാഞ്ഞങ്ങാട് ശ്രീനിവാസൻ, കൊൽക്കത്ത വിജയരാഘവൻ, പാർവ്വതീപുരം പത്മനാഭ അയ്യർ, ആർ വി വിശ്വനാഥൻ, ഡോ.എം.എസ്.പരമേശ്വരൻ, മൂഴിക്കുളം വിവേക്, ഈശ്വരൻ ഭട്ടതിരിപ്പാട്, അജിത് പ്രസാദ്, ആറ്റുവാശേരി മോഹനൻ പിള്ള,ഡോ-എൻ.ജെ നന്ദിനി, ഡോ.ആനയടി ധനലക്ഷ്മി, ,ഡോ.വിജയലക്ഷ്മി സുബ്രഹ്മണ്യം, രഞ്ചിനി വർമ്മ, ഗീത ദേവി വാസുദേവൻ, എന്നി സംഗീതജ്ഞർ അണിനിരന്നു. പുല്ലാങ്കുഴലിൽ ഡോ.പി.പത്മേഷ്, എന്നിവർ അകമ്പടിയേകി. വയലിനിൽ തിരുവിഴ ശിവാനന്ദൻ, എസ്. ഈശ്വര വർമ്മ, കണ്ട ദേവി വിജയരാഘവൻ, ആർ.സ്വാമി നാഥൻ, തിരുവിഴ ജി ഉല്ലാസ്, സുനിത ഹരിശങ്കർ, കെ.സി. വിവേക് രാജ, ഡൽഹി ശ്രീധർ, ആനന്ദ് ഭൈരവ് ശർമ്മ , ആര്യ ദത്ത, പ്രിയദത്ത, മാവേലിക്കര ഭൈരവ് ശർമ്മ, ചെമ്പൈ വെങ്കിട്ടരാമൻ, ,ഗുരുവായൂർ പി ഇ നാരായണൻ എന്നിവരും മൃദംഗത്തിൽ പ്രൊഫ.വൈക്കം പി.എസ്.വേണുഗോപാൽ ,എൻ.ഹരി, ഡോ.കെ.ജയകൃഷ്ണൻ, കുഴൽമന്ദം ജി രാമകൃഷ്ണൻ, ആലുവ ഗോപാലകൃഷ്ണർ, ചാലക്കുടി രാംകുമാർ ശ്രീകാന്ത് പുളിക്കൻ , മങ്ങാട് ജഗദീന്ദ്രൻ, എളമക്കര അനിൽകുമാർ, ചേർത്തല കെ.വി.സജിത്, കലാമണ്ഡലം കൃഷ്ണകുമാർ,വൈക്കം പ്രസാദ്, ചാലക്കുടി രമേശ് ചന്ദ്രൻ എന്നിവരും ഗഞ്ചിറയിൽ ഗജാനന പൈയും പക്കമേളമൊരുക്കി. ഘടം വാദനത്തിന് കോവൈ സുരേഷ്, മങ്ങാട് പ്രമോദ്, ആലുവ രാജേഷ്, ആലപ്പുഴ ജി മനോഹർ, തിരുവനന്തപുരം R രാജേഷ്, ഊരകം രാമകൃഷ്ണൻ, മാഞ്ഞുർ ഉണ്ണിക്കൃഷ്ണൻ എന്നിവരും മുഖർ ശംഖിൽ പയ്യന്നൂർ ഗോവിന്ദ പ്രസാദും കോട്ടയം മുരളിയും ഇടയ്ക്കയിൽ ജ്യോതി ദാസ് ഗുരുവായൂരും ഇരിഞ്ഞാലക്കുട നന്ദകുമാറും പക്കമേളം ഒരുക്കി.



