Culture Kerala News Program

ദേവസ്വം അഷ്ടമി രോഹിണി സപ്താഹം ഇന്ന് മുതൽ

അഷ്ടമിരോഹിണി സുദിനത്തിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ വർഷം തോറും നടത്തി വരുന്ന ഗുരുവായൂർ ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹം ഇന്ന് തുടങ്ങി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കൽ, ആചാര്യവരണം. തുടർന്ന് മാഹാത്മ്യപാരായണം. ദിവസവും രാവിലെ 5 മണി മുതൽ തുടങ്ങുന്ന പാരായണം 11 മണി മുതൽ പ്രഭാഷണവും ഉണ്ടാകും.

സപ്താഹം സെപ്റ്റംബർ 7 തിങ്കളാഴ്ച ഉച്ചയ്ക്ക് സമാപിക്കും.

ശ്രീ ഗുരുവായൂർ കേശവൻ നമ്പൂതിരി, ഡോ.വി.അച്ച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി, പൊന്നുടക്കം മണികണ്ഠൻ നമ്പൂതിരി, ശ്രീ മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി , ശ്രീപുതുമന ഈശ്വരൻ നമ്പൂതിരി (പൂജകൻ) എന്നിവരാണ് യജ്ഞാചാര്യൻമാർ.

Leave a Reply

Your email address will not be published. Required fields are marked *