
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണരംഗത്തെ സേവന -സമർപ്പണത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാവുന്നതുമായി ബന്ധപ്പെട്ട് ബിജെപി രാജ്യവ്യാപകമായി ആഘോഷിക്കുന്ന സേവാ സങ്കല്പ് അഭിയാൻ സംസ്ഥാന തല ശില്പശാല തൃശ്ശൂർ നമോ ഭവനിൽ നടന്നു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ നയം രൂപപ്പെടുത്തുന്നതിൽ അഭിപ്രായം പറയുന്ന നിർണായക ശക്തിയായി ഭാരതത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി മാറ്റിയതായി ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ എം എൽ എ അഭിയാൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

മോഡി ഭരണകാലത്ത് രാജ്യത്ത് സംഭവിച്ച വലിയ മാറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീണ്ടു നിൽക്കുന്ന സേവാ സങ്കല്പ് അഭിയാൻ വഴി സാധിക്കുമെന്നും ബി ബി ഗോപകുമാർ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, ശോഭ സുരേന്ദ്രൻ, അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന ഭാരവാഹികളായ അഡ്വ ഷോൺ ജോർജ്, കെ സോമൻ, കെ കെ അനീഷ് കുമാർ, വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, നവ്യ ഹരിദാസ്, പി ശ്യാംരാജ്, തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ജി ആശനാഥ് എന്നിവർ പ്രസംഗിച്ചു.



