ഗുരുവായൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശം വിവാദത്തിലേക്ക്. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന് ഒരു ഹിന്ദു എംഎല്‍എ പോലും വന്നിട്ടില്ല എന്ന ഗോപാലകൃഷ്ണൻ്റെ വര്‍ഗീയ പരാമര്‍ശമാണ് വിവാദമായത്. ബിജെപി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ഭരണകക്ഷിയായ എല്‍ഡിഎഫും പ്രതിപക്ഷ പാര്‍ട്ടിയായ യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രചാരണ വീഡിയോയില്‍ ഉള്‍ക്കൊള്ളുന്ന പ്രസ്താവന വര്‍ഗീയ അര്‍ത്ഥമുള്ളതാണെന്നും ഇത് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ ലംഘിക്കുന്നതാണെന്നും ഇരുപാര്‍ട്ടികളും ആരോപിച്ചു. എല്‍ഡിഎഫും യുഡിഎഫും ഇത്രയും കാലമായി ഒരു Read More…


