ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് 420 വിവാഹങ്ങൾ. പുലർച്ചെ നാലു മണിയോടെ തുടങ്ങിയ വിവാഹങ്ങൾ പന്ത്രണ്ടരയോടെ പൂർത്തിയായി. റെക്കാർഡ് വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധിയിൽ ഭക്തരുടെ ദർശനവും സുഗമമായി നടന്നു. കഴിഞ്ഞ ആഗസ്റ്റ് 23 ന് നടന്ന 416 വിവാഹങ്ങളുടെ റെക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി. ഉഷ പൂജയ്ക്കും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. ഇന്ന് 21സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 443 വിവാഹങ്ങളാണ് Read More…
Tag: guruvayur temple
ഗുരുവായൂരിൽ ഇന്ന് കല്യാണപ്പൂരം
443 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരിൽ വിവാഹങ്ങൾ സുഗമമായി പുരോഗമിക്കുന്നു. നാലു മണിയോടെ വിവാഹങ്ങൾ തുടങ്ങി. ആദ്യ രണ്ടര മണിക്കൂറിൽ തന്നെ 150 വിവാഹങ്ങളാണ് നടന്നത്.ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണ സമിതി അംഗം എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ ഭക്തർക്ക് സേവനമേകി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. എ.സി.പി സുരേന്ദ്രൻ മങ്ങാട്ടിൻ്റെ നേതൃത്വത്തിൽ പോലീസും ഭക്തർക്ക് കരുതലേകുന്നു.
ഗുരുവായൂരിൽ നാളെ ശീട്ടാക്കിയത് 437 വിവാഹങ്ങൾ: ദർശനത്തിനും കല്യാണ ചടങ്ങിനും ക്രമീകരണങ്ങളായി
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്‌ചയായ നാളെ ( സെപ്റ്റംബർ 13 ) ന് ഗുരുവായൂരിൽ ശീട്ടാക്കിയത് 437 വിവാഹങ്ങൾ. സ്പോട്ട് ബുക്കിങ്ങ് കൂടി ഉള്ളതിനാൽ ഇനിയും വിവാഹങ്ങൾ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ്, അഡ്‌മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ അഭ്യർത്ഥിച്ചു. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങൾ Read More…
കൃഷ്ണനാട്ടം ഇന്ന് ശീട്ടാക്കിയത് 870 ഭക്തർ
ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം ക്ഷേത്രത്തിൽ തുടങ്ങിയതോടെ കളി ശീട്ടാക്കുന്നതിൻ്റെ ധന്യതയിലാണ് ഭക്തർ. ദിവസവും രാത്രി ക്ഷേത്രം നട അടച്ച് തൃപ്പുക കഴിയുമ്പോഴാണ് ക്ഷേത്രം വടക്കിനി മുറ്റത്ത് കൃഷ്ണനാട്ടം കളി ആരംഭിക്കുക.ഇന്ന് 870 ഭക്തരാണ് ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ശീട്ടാക്കിയിരിക്കുന്നത്. ബാണയുദ്ധമാണ് കഥ. അഭീഷ്ടകാര്യസിദ്ധി എന്ന പ്രാർത്ഥനയിലാണ് ഭക്തർ കൃഷ്ണനാട്ടം ബാണയുദ്ധം കഥ വഴിപാട് നടത്തുന്നത്. സെപ്റ്റംബർ 13, 19, 25 തീയതികളിലാണ് ഇനി ബാണയുദ്ധം കഥ . നാളെ (സെപ്റ്റംബർ 6) കാളിയമർദ്ദനമാണ് കഥ. ചൊവ്വാഴ്ചയും വിശേഷാൽ Read More…
കണ്ണൻ്റെ പിറന്നാൾ ദിന വിശേഷാൽ പ്രസാദ ഊട്ടിൽ പങ്കെടുത്തത് നാൽപതിനായിരത്തോളം ഭക്തർ
ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രസാദ ഊട്ടിൽ നാൽപതിനായിരത്തോളം ഭക്തർ പങ്കെടുത്തു. രാവിലെ ഒമ്പത് മണിക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിലെ അഞ്ചു തിരിയിട്ട നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു. തൂശനിലയിൽ ശ്രീഗുരുവായൂരപ്പനായി ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വിശേഷാൽ പ്രസാദ ഊട്ട് വിഭവങ്ങൾ വിളമ്പി. ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പച്ചടി, മെഴുക്കുപുരട്ടി , പുളിയിഞ്ചി, പപ്പടം, ചോറ്, ഓലൻ, എരിശ്ശേരി, ഗുരുവായൂരപ്പന് Read More…
അഷ്ടമിരോഹിണി നിറവിൽ ഗുരുവായൂർ
ദർശനത്തിന് ഭക്തസഹസ്രങ്ങൾ അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ കണ്ണനെ കണ്ട് ദർശന സായുജ്യം നേടി ഭക്തസഹസ്രങ്ങൾ. നിർമ്മാല്യത്തിനായി ഇന്നലെ രാത്രി തന്നെ നൂറുക്കണക്കിന് ഭക്തർ വരിയിൽ ഇടം തേടിയിരുന്നു. നിർമ്മാല്യ ദർശനത്തിനായി നട തുറന്നപ്പോൾ മുതൽ ദർശനത്തിനായി ഭക്തസഹസ്രങ്ങൾ എത്തിക്കൊണ്ടിരുന്നു. ദർശനത്തിനായുള്ള വരി രാവിലെ കിഴക്കേ നട പിന്നിട്ട് കൗസ്തുഭം വളപ്പിലെ പ്രത്യേക പന്തൽ വരെ നീണ്ടു. സ്പെഷ്യൽ ദർശനങ്ങൾ നിയന്ത്രിച്ചതിനാൽ പൊതുവരി ദർശനത്തിന് ഭക്തർക്ക് സൗകര്യമായി. പൊതുവരി നിന്ന ഭക്തർക്ക് ആവശ്യത്തിന് കുടിവെള്ളവും മധുരമൂറുന്ന തണ്ണി മത്തൻ Read More…
അഷ്ടമിരോഹിണി നാളിൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം
അഷ്ടമി രോഹിണി നാളിൽ ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്ന ദിവസം അർദ്ധരാത്രിയാണ് ശ്രീകൃഷ്ണ ഭഗവാൻ്റെ പിറവി. ഇതിൻ്റെ അനുസ്മരണാർത്ഥം അഷ്ടമിരോഹിണി നാളിൽഅർദ്ധരാത്രി 12 മണിക്ക് ഭഗവാൻ്റെ അവതാരം വരുന്ന രീതിയിലാണ് ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയം മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം അവതാരം കഥയുടെ രംഗാവിഷ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പതിവ് പോലെ രാത്രി 10 മണിക്ക് കൃഷ്ണനാട്ടം അവതാരം കളി ആരംഭിക്കും. അർദ്ധരാത്രി 12 മണിക്ക് Read More…
ഗീതോപദേശ ശിൽപ്പം നവീകരിച്ചു
ഗുരുവായൂർ ക്ഷേത്രം വടക്കുഭാഗത്ത് ഭക്തർക്ക് തീർത്ഥപ്രസാദം നൽകുന്നതിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗീതോപദേശ ശിൽപം നവീകരിച്ചു. നാലു പതിറ്റാണ്ട് പഴക്കമുണ്ട് ഈ ശിൽപ്പത്തിന്. കാലപ്പഴക്കത്താൽ നിറം മങ്ങിയ നിലയിലായിരുന്നു. ദേവസ്വം ഭരണസമിതി പ്രത്യേക താൽപ്പര്യമെടുത്താണ് ശിൽപം നവീകരിച്ചത്. 1983 ആഗസ്റ്റ് 22 ന് സ്ഥാപിച്ച ശിൽപമാണിത്. തലശ്ശേരി സ്വദേശിനി ചന്ദ്രി പത്മനാഭനാണ് വഴിപാടായി സമർപ്പിച്ചത്. ചെമ്പൂക്കാവ് ബാലഗോപാലനായിരുന്നു ശിൽപി. ദേവസ്വം ഭരണസമിതി നിർദ്ദേശിച്ചതനുസരിച്ച് ശിൽപ്പി എളവള്ളി നന്ദൻ്റെ നേതൃത്വത്തിൽ അനിൽ ബാബു, അനീഷ് ബാബു എന്നിവർ ചേർന്നാണ് നവീകരണ Read More…
ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം എണ്ണൽ സെപ്റ്റംബർ 7 മുതൽ
ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ സെപ്റ്റംബർ 7 തിങ്കളാഴ്ച രാവിലെ 8.30 മുതൽ തുടങ്ങും. ക്ഷേത്രം വടക്കുഭാഗത്തുള്ള ഊട്ടുപുരയുടെ രണ്ടാം നിലയിലെ ഹാളിലാണ് ഭണ്ഡാരം എണ്ണൽ.
‘ഉണ്ണിക്കണ്ണൻ്റെ’ എണ്ണ ഛായാചിത്രം സമർപ്പിച്ചു
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പണമായി ‘ഉണ്ണി കണ്ണൻ്റെ എണ്ണഛായാ ചിത്രം. അഞ്ചരയടി നീളവും മൂന്നരയടി വീതിയുമുള്ള എണ്ണ ഛായാചിത്രം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഏറ്റുവാങ്ങി. പാലക്കാട് തോലന്നൂർ വടക്കേപാലയിൽ കുടുംബാംഗങ്ങൾ ആണ് രചന നിർവ്വഹിച്ച് ചിത്രം സമർപ്പിച്ചത്. ചിത്രകാരൻ വിനോദ് കുമാർ നേതൃത്വം നൽകി. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു സമർപ്പണം. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു ചടങ്ങ്.



