Culture Kerala News

അഷ്ടമിരോഹിണി നിറവിൽ ഗുരുവായൂർ

ദർശനത്തിന് ഭക്തസഹസ്രങ്ങൾ

അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ കണ്ണനെ കണ്ട് ദർശന സായുജ്യം നേടി ഭക്തസഹസ്രങ്ങൾ. നിർമ്മാല്യത്തിനായി ഇന്നലെ രാത്രി തന്നെ നൂറുക്കണക്കിന് ഭക്തർ വരിയിൽ ഇടം തേടിയിരുന്നു. നിർമ്മാല്യ ദർശനത്തിനായി നട തുറന്നപ്പോൾ മുതൽ ദർശനത്തിനായി ഭക്തസഹസ്രങ്ങൾ എത്തിക്കൊണ്ടിരുന്നു. ദർശനത്തിനായുള്ള വരി രാവിലെ കിഴക്കേ നട പിന്നിട്ട് കൗസ്തുഭം വളപ്പിലെ പ്രത്യേക പന്തൽ വരെ നീണ്ടു.

സ്പെഷ്യൽ ദർശനങ്ങൾ നിയന്ത്രിച്ചതിനാൽ പൊതുവരി ദർശനത്തിന് ഭക്തർക്ക് സൗകര്യമായി. പൊതുവരി നിന്ന ഭക്തർക്ക് ആവശ്യത്തിന് കുടിവെള്ളവും മധുരമൂറുന്ന തണ്ണി മത്തൻ കഷ്ണങ്ങളും നൽകി. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ എന്നിവർ ഭക്തർക്ക് സഹായവുമായി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *