തൃശൂർ: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്കായി ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടി. വൃശ്ചികം 1 (നവംബർ 16) മുതൽ 2025 ജനുവരി 19 വരെ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രനട തുറക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ വൈകുന്നേരം 4.30ന് നട തുറക്കാറുണ്ട്. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് ഈ മാറ്റം. ഈ തീരുമാനത്താൽ ഭക്തർക്ക് ഒരു മണിക്കൂർ അധികം ദർശനസമയം ലഭിക്കും, കൂടുതൽ ഭക്തർക്ക് സുഗമമായി ദർശനം നടത്താൻ കഴിയും. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം Read More…
Tag: Guruvayur
ഗുരുവായൂരിൽ ഡിസംബർ 13 ന് നാരായണീയ ദിനം
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾ നവംബർ 9,10 തീയതികളിൽ നടക്കും.നാരായണീയം ദശക പാഠ അക്ഷരശ്ലോക മൽസരങ്ങൾ നവംബർ 9, 10 തീയതികളിൽ.ഡിസംബർ 13നാണ് ഇത്തവണ നാരായണീയ ദിനം.ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് ദശക പാഠമൽസരങ്ങൾ. നവംബർ 9 ന് രാവിലെ 9 മണി മുതൽ എൽ.പി, യുപി, എച്ച്.എസ് വിഭാഗം ദശക പാഠ മത്സരങ്ങൾ നടക്കും. എച്ച്.എസ്.വിഭാഗത്തിൻ്റെ അക്ഷരശ്ശോക മൽസരവും അന്നേദിവസം നടക്കും. നവംബർ പത്തിന് രാവിലെ Read More…
ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരവരവ് 6.84 കോടി രൂപയും 2.82 കിലോ സ്വർണ്ണവും.
ഗുരുവായൂർ: ഭക്തരുടെ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ മാസത്തിൽ മാത്രം ഭണ്ഡാരവരവായി 6,84,37,887 രൂപയും 2 കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണവും 24.20 ഗ്രാം വെള്ളിയും സമാഹരിച്ചു. പിന്‍വലിച്ച 2000 രൂപയുടെ 128 നോട്ടുകളും 1000 രൂപയുടെ 41, 500 രൂപയുടെ 96 നോട്ടുകളും ലഭിച്ചു. ഈ പണത്തിന്റെ എണ്ണൽ ചുമതല യൂനിയൻ ബാങ്ക് ശാഖയ്ക്കാണ് നൽകിയിരുന്നത്. ഇ-ഭണ്ഡാരങ്ങൾ വഴിയും ധാരാളം സംഭാവനകൾ ലഭിച്ചു: കിഴക്കേ നടയിൽ 2,75,150 രൂപയും പടിഞ്ഞാറേ നടയിൽ 60,432 Read More…
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനമായ ഇന്ന് കാഴ്ചക്കുല സമർപ്പണം നടന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനമായ ഇന്ന് കാഴ്ചക്കുല സമർപ്പണം നടന്നു. രാവിലെ ശീവേലി കഴിഞ് കൊടിമരത്തിനു സമീപം അരിമാവു കൊണ്ടണിഞ്ഞ് നാക്കില വച്ചതിനു മുകളിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല ഭഗവാനു സമർപ്പിച്ചു. തുടർന്ന് ശാന്തിയേറ്റ 2 കീഴ്ശാന്തിക്കാർ, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവർ കാഴ്ചക്കുല സമർപ്പണം നടത്തി. രാത്രി നട അടയ്ക്കുന്നതു വരെ നേന്ത്രക്കുലകളുമായി ഭക്തർ സമർപ്പണത്തിനെത്തും. കാഴ്ചക്കുല സമർപ്പണം തിരക്കില്ലാതെ നടത്തുന്നതിനു ദേവസ്വം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉത്രാട Read More…
റെക്കോഡ് കല്യാണത്തിനുശേഷം ഗുരുവായൂർ ക്ഷേത്രത്തിന് ഒരു മാസത്തിൽ ആറ് കോടി രൂപ: പുതിയ വരുമാന റെക്കോർഡ്
ചരിത്രപരമായ വലിയ കല്യാണം നടക്കുന്നത് കഴിഞ്ഞ മാസത്തിൽ, വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂർ ക്ഷേത്രം 2024 സെപ്തംബർ മാസത്തിലെ വരുമാനം ആറ് കോടി രൂപ കടന്നു. ഈ മാസം ഭണ്ഡാര തുക എണ്ണുമ്പോൾ 58,081,109 രൂപ ലഭിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, 2 കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ഓർമ്മക്കായി ലഭിച്ചു, 17 കിലോ 700 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിന്‍വലിച്ച രണ്ട് ആയിരം രൂപയുടെ 29 നോട്ടുകളും, നിരോധിത ആയിരം Read More…
സെപ്റ്റംബർ 8 ന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം നടന്ന ദിവസത്തിൽ വധു വരൻ മാർക്ക് ആശംസകളർപ്പിച്ച് സിനിമ പ്രവർത്തകരും.
മേപ്പടിയാൻ ചിത്രത്തിലൂടെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകൻ വിഷ്ണു മോഹനൻ സംവിധാനം ചെയ്യുന്ന കഥ ഇന്നു വരെ എന്ന ചിത്രത്തിൻ്റെ ആശംസ ബോർഡുകളാണ് ഗുരുവായൂർ ക്ഷേത്ര നഗരിയിൽ വ്യത്യസ്ഥമായ ഒരു ആശയത്തിലൂടെ സ്ഥാനം പിടിച്ചത്. ഓണത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ബിജു മേനോൻ നായകനും പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ നായികയായിട്ടുള്ള മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രവുമാണ്“കഥ ഇന്നു വരെ “