തൃശൂർ: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്കായി ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടി. വൃശ്ചികം 1 (നവംബർ 16) മുതൽ 2025 ജനുവരി 19 വരെ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രനട തുറക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ വൈകുന്നേരം 4.30ന് നട തുറക്കാറുണ്ട്. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് ഈ മാറ്റം.
ഈ തീരുമാനത്താൽ ഭക്തർക്ക് ഒരു മണിക്കൂർ അധികം ദർശനസമയം ലഭിക്കും, കൂടുതൽ ഭക്തർക്ക് സുഗമമായി ദർശനം നടത്താൻ കഴിയും. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം എടുത്തത്.





