കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്നു ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും കോടതി വ്യക്തമാക്കി. തന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി. നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായർവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈ ബുക്കിങ് വഴി വരുന്നവർക്കായി മാത്രം മാറ്റിവയ്ക്കണം. സ്പോട് ബുക്കിങിനു തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളുമായി എത്തുന്ന അമ്മമാർ Read More…
Tag: darshan time
ഗുരുവായൂർ ദർശനസമയം നീട്ടി :-മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം
തൃശൂർ: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്കായി ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടി. വൃശ്ചികം 1 (നവംബർ 16) മുതൽ 2025 ജനുവരി 19 വരെ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രനട തുറക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ വൈകുന്നേരം 4.30ന് നട തുറക്കാറുണ്ട്. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് ഈ മാറ്റം. ഈ തീരുമാനത്താൽ ഭക്തർക്ക് ഒരു മണിക്കൂർ അധികം ദർശനസമയം ലഭിക്കും, കൂടുതൽ ഭക്തർക്ക് സുഗമമായി ദർശനം നടത്താൻ കഴിയും. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം Read More…



