
ഭുവനേശ്വർ: കാർഷിക ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന കൃഷിരീതികൾ, സുസ്ഥിര ഭക്ഷ്യസംവിധാനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ദ്വിദിന ദേശീയ പരിപാടിക്ക് ഒഡീഷയിലെ ഭുവനേശ്വറിൽ തുടക്കമായി.
ഒഡീഷ ഗവർണർ ബ്രജ് മോഹൻ റാം, കൃഷിമന്ത്രി കനക് വർധൻ സിങ് ദേവ്, ഐസിഎആർ ഡയറക്ടർ ജനറൽ ഡോ. മംഗി ലാൽ ജാട്ട് തുടങ്ങി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ആരോഗ്യം, പോഷകാഹാര സുരക്ഷ തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ ചെറുധാന്യങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് ഡോ. മംഗി ലാൽ ജാട്ട് പറഞ്ഞു.
കാർഷിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങൾ, പരമ്പരാഗത വിളയിനങ്ങൾ, ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.




