ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ഇന്ന് നടക്കുന്നതിനാല്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളാണ് കേരളസര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും മാറ്റിവെച്ചത്. നാളെ നടക്കേണ്ടിയിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
ലോകകപ്പ് ഫുഡ്‌ബോള്‍ ഫൈനല്‍ ആയതുകൊണ്ട് നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു.
കേരളത്തിന് പുറമെ മേഘാലയയിലും മണിപ്പൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്.





