Education India News

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.66% വിജയം, തിരുവനന്തപുരം മുന്നില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തിനുശേഷം പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. രാജ്യത്തെ മൊത്തം വിജയശതമാനം 93.66% ആയി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.06 ശതമാനം വര്‍ധനയാണുണ്ടായത്. പരീക്ഷാഫലം cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് പരിശോധിക്കാം.

പെണ്‍കുട്ടികളാണ് പത്താം ക്ലാസിലും മികവു കാട്ടിയത്. ആൺകുട്ടികളെ അപേക്ഷിച്ച് 2.37 ശതമാനത്തിന്‍റെ മുന്നിലാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. പെണ്‍കുട്ടികളുടെ വിജയശതമാനം 95% ആണ്.

മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. 99.79 ശതമാനമാണ് വിജയം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിജയവാഡയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്.

Leave a Reply

Your email address will not be published. Required fields are marked *